
എമ്പുരാൻ’ സിനിമയിലെ നന്ദുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്, എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറിന്‍ പീതാംബരന്‍ എന്ന കഥാപാത്രത്തെയായിരുന്നു നന്ദു അവതരിപ്പിച്ചത്. ഇതേ കഥാപാത്രത്തിന്റെ രണ്ടാംഭാഗത്തിലെ ലുക്കാണ് 19ാമത്തെ പോസ്റ്ററായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇപ്പോൾ തന്റെ ലൂസിഫറിലെ വേഷത്തെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ കൂടുതൽ ശ്രദ്ധ ആകുന്നത്.
അഞ്ചാറുവര്‍ഷം മുമ്പ്, പൃഥ്വിരാജ് ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് വലിയ സന്തോഷമായി, നന്ദു പറയുന്നു.

രാജുവിന്റെ സംവിധാനത്തില്‍ ഒരു സിനിമ വരുമ്പോള്‍ ഒരുവേഷം ചെയ്യണം എന്നൊരു ആഗ്രഹം. എനിക്ക് ചെറിയൊരു വേഷം തരണമെന്ന് ഞാൻ രാജുവിനോട് പറഞ്ഞു, ചേട്ടന് പറ്റിയ വേഷമൊന്നുമില്ലെന്ന് രാജു പറഞ്ഞു. മുഴുനീള വേഷമൊന്നുമല്ല ഞാന്‍ ആഗ്രഹിക്കുന്നത് , ആ സിനിമയിൽ വെറുതേ നടന്നുപോയാല്‍ പോലും ഞാന്‍ ഹാപ്പിയാണെന്ന് പറഞ്ഞു.
രാജുവിന്റെ ആദ്യ സംവിധാനസംരംഭത്തില്‍ ഞാന്‍ ഭാഗമായി എന്ന് എനിക്ക് പറയാമല്ലോ, ആ ഒരു സന്തോഷം. ശരി നോക്കട്ടെ എന്ന് രാജു പറഞ്ഞു. കുറച്ചുനാള്‍ കഴിഞ്ഞ് എന്നെ വിളിച്ച് ചേട്ടാ ഒരുവേഷമുണ്ട്. രണ്ടുമൂന്ന് സീനേ കാണൂ, നാലഞ്ചുദിവസമേ ഷൂട്ട് കാണൂ എന്നും രാജു പറഞ്ഞു, അങ്ങേനെയാണ് ഞാൻ ലൂസിഫറിൽ പീതംബരനായി മാറിയത്, ഇപ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എത്തുകയാണ്. ഐയുഎഫ് എന്ന പാര്‍ട്ടിയോട് ഏറ്റവും സ്‌നേഹവും കൂറും പുലര്‍ത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് മിനിസ്റ്റർ പീതാംബരന്‍. വീണ്ടും പീതാംബരന്റെ വേഷമണിഞ്ഞ് ഞാന്‍ നിങ്ങളിലേക്ക് എത്തുകയാണ്, നന്ദു പറഞ്ഞു.












