“നസ്രിയ ഒളിമ്പിക് സ്റ്റാർ , നാലു വർഷം കൂടുമ്പോൾ സിനിമ “എന്നു ബേസിൽ ജോസെഫ്

നസ്രിയക്ക് നാലു വർഷം കൂടുമ്പോൾ ആണ് സിനിമ , ഇവൾ ഒളിമ്പിക് സ്റ്റാർ എന്നു ബസിൽ ജോസെഫ്.ബേസില്‍ ജോസഫ് പ്രധാന കഥാപാത്രമായി വന്ന ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തില്‍ നസ്‍റിയയാണ് നായികയുടെ വേഷത്തിൽ എത്തുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് എം സിയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ടുകള്‍.ഒരു അയല്‍പക്കത്ത് നടക്കുന്ന കഥയാണ് ചിത്രം എന്ന് നേരത്തെ നസ്രിയ വ്യക്തമാക്കിയിരുന്നു. ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം, ആ കഥാപാത്രത്തിന്‍റെ സുഹൃത്തുക്കള്‍, അവരുടെ കുടുംബങ്ങള്‍ ഒക്കെയുള്ള ഒരിടം. വാട്സ്ആപ് ഗ്രൂപ്പ് ഒക്കെയുള്ള 2024 ലെ ഒരു അയല്‍പക്കം. കേരളത്തിലെ അങ്ങനത്തെ ഒരു സ്ഥലത്തേക്ക് ബേസിലിന്‍റെ കഥാപാത്രവും അയാളുടെ കുടുംബവും വരുമ്പോള്‍ അവിടെയുണ്ടാവുന്ന മാറ്റങ്ങളുമൊക്കെയാണ് സിനിമ എന്നും നസ്രിയ സൂചിപ്പിച്ചു. സൂക്ഷ്‍മദര്‍ശിനിയിലൂടെ നസ്രിയയുടെ മികച്ച ഒരു തിരിച്ചുവരവാണ് എന്ന് അഭിപ്രായങ്ങളുമുണ്ട്.


മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ബേസിൽ ജോസെഫും നസ്രിയയും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചിരുന്നു.ഒരു ഫാമിലി ത്രില്ലര്‍ ആണ് സിനിമ എന്ന് വ്യക്തമാക്കുകയാണ് ബേസില്‍ ജോസഫ്. എന്നാൽ സാധാരണ ത്രില്ലര്‍ സിനിമകളുടെ ഒരു സ്വഭാവമല്ല സൂക്ഷ്മദർഷീനിക്ക് ഉള്ളത് . സത്യന്‍ അന്തിക്കാട് സാറിന്‍റെ സിനിമകളുടെ രീതിയിലാണ് അതിന്‍റെ പോക്ക്. ആ രീതിയിലുള്ള ചുറ്റുവട്ടവും അയല്‍ക്കാരുമൊക്കെയാണ് ചിത്രത്തില്‍”, ബേസില്‍ സൂചിപ്പിക്കുന്നു. ‘ഒരു സത്യന്‍ അന്തിക്കാട് ത്രില്ലര്‍’ എന്നാണ് ചിത്രീകരണത്തിനിടെ സൂക്ഷ്മദര്‍ശിനിയെക്കുറിച്ച് തങ്ങള്‍ പറയുമായിരുന്നതെന്നും നസ്രിയ വിശദീകരിക്കുന്നു. പ്രിയദര്‍ശിനി എന്നാണ് ചിത്രത്തില്‍ നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.