
ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന ജയറാമിന്റെ മകൾ മാളവിക യുടെ വിവാഹാഘോഷ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന നടി കാവ്യ മാധവന്റെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്, സുഖമാണോയെന്നും അഭിനയത്തിലേക്ക് തിരികെ വരുമോ എന്നൊക്കെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും വളരെ കുറച്ച് കാര്യങ്ങള്‍ക്ക് മാത്രം മറുപടി നൽകിയിരുന്നു കാവ്യ മാധവൻ, ഇപ്പോൾ നടിയുടെ ഈ വീഡിയോക്കെതിരെയാണ് നിരവധി കമന്റുകൾ എത്തുന്നത്. അതിൽ പോസിറ്റീവും നെഗറ്റീവുമായ കമന്റ്സ് ഉണ്ട്

സുഖമാണോ എന്ന ചോദ്യത്തിന് സുഖമാണെന്നാണ് കാവ്യ പറയുന്നത്. കുറേ ആയല്ലോ കണ്ടിട്ട് എന്ന ചോദ്യത്തിന് ഞാന്‍ ഇവിടെയൊക്കെ ഉണ്ടായിരുന്നുഎന്നും . പുതിയ പടത്തിലൊക്കെ അഭിനയിക്കാന്‍ ചാന്‍സുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും മകളെ നോക്കുകയാണെന്നുംപറഞ്ഞിരുന്നു,എന്നാൽ നടിക്കെതിരെ എത്തുന്ന നെഗറ്റീവ് കമന്റുകൾ ഇങ്ങനെയാണ് നടിയെ ബോഡി ഷെയിമിങ് നടത്തുന്ന കമന്റുകളും നിരവധിയായി വരുന്നുണ്ട്. കാവ്യ തടി കുറയ്ക്കണം. ഇപ്പോള്‍ കാണുമ്പോള്‍ ഒരു അമ്മച്ചി ലുക്കാണ്. ഇത്തിരി തടി കൂടുതലായെന്ന് തോന്നുന്നില്ലേ, സുരേഷ് ഗോപിയുടെ ഭാര്യയുടെ കൂടെ നില്‍ക്കുമ്പോള്‍ കാവ്യയ്ക്കാണ് കൂടുതല്‍ തടിച്ച ശരീരം.

എന്നാല്‍ കാവ്യയോട് ഇനിയും അഭിനയിക്കണമെന്ന് പറയുകയാണ് ആരാധകര്‍. ഉള്ള കഴിവ് വെറുതെ വീട്ടില്‍ ഇരുന്ന് കളയല്ലേ. നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. അഭിനയിക്കാന്‍ നല്ല ചാന്‍സുകള്‍ കിട്ടുമ്പോള്‍ അഭിനയിക്കുക,എന്നും ഒരുപാട് ഇഷ്‌ടാരുന്നു കാവ്യ ചേച്ചിയെ. ഇപ്പോള്‍ ഹിന്ദി നടി ഹേമ മാലിനിയെ പോലെ തോന്നി, എന്നും ,എന്നാല്‍ അവരുടെ അഭിനയ ജീവിതമൊക്കെ കഴിഞ്ഞു. ഇനി കുടുംബ ജീവിതമാണ്. അതില്‍ ഏറ്റവും പ്രധാന വേഷമാണ് ഒരു അമ്മ റോള്‍. അത് ഭംഗി ആയി ചെയ്യാനാണ് ഒരാള്‍ കാവ്യ മാധവനോട് പറയുന്നത്.











