‘മാർക്കോ’യിൽ കാണുന്നതുപോലെ വയലൻസ് ഉള്ള ആളല്ല ഉണ്ണി! ഉണ്ണി മുകുന്ദനെ കുറിച്ച് നിഖില വിമൽ

ഉണ്ണി മുകുന്ദന്‍ കഠിനാധ്വാനിയായ നടനാണ്, നിഖില വിമൽ

‘മാര്‍ക്കോ’യില്‍ കാണുന്നതുപോലെ ഉണ്ണിയങ്ങനെ വയലന്‍സ് ഉള്ള ആളൊന്നുമല്ല. പൊതുവേയുള്ള ഉണ്ണി പാവമാണ്, നിഷ്‌കളങ്കനായ ഒരാളാണ് നടി നിഖില വിമൽ പറയുന്നു, ഗെറ്റ് സെറ്റ് ബേബി’യുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് നടിയുടെ ഈ വെളിപ്പെടുത്തൽ. ഉണ്ണി മുകുന്ദന്‍ കഠിനാധ്വാനിയായ നടനാണ് ,എന്നാൽ മാര്‍ക്കോ താന്‍ കണ്ടിട്ടില്ലെന്നും പൊതുവേ തനിക്ക് വയലന്‍സ് ഇഷ്ടമല്ലെന്നും നിഖില പറയുന്നു.അതുപോലെ മാർക്കോ സിനിമക്ക് വേണ്ടി ഉണ്ണി തയ്യാറെടുത്തിരുന്നു, ഡയറ്റ് പാലിച്ച് എല്ലാദിവസവും രണ്ടുനേരം വര്‍ക്ക് ഔട്ട് ചെയ്ത് ചിട്ടയോടെയായിരുന്നു ഉണ്ണി ആ സിനിമ ചെയ്യ്തത്.

അതേസമയം മേപ്പടിയാനി’ല്‍ കാര്യമായി ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നതുകൊണ്ടാണ് അതിൽ  അഭിനയിക്കാതിരുന്നത്. അതിന് ശേഷം സംസാരിക്കുമ്പോഴൊക്കെ ഉണ്ണി തന്നെ കളിയാക്കാറുണ്ട്. സിനിമ നല്ലതാണ് എന്ന വിശ്വാസം അന്നും ഉണ്ട്. സിനിമ നന്നാവും എന്ന പ്രതീക്ഷ തനിക്ക്‌ അന്നും ഉണ്ടായിരുന്നു നിഖില പറയുന്നു.

മേപ്പടിയാൻ എന്ന ചിത്രത്തിൽ നായിക ആയി നിഖില ആയിരുന്നു ആദ്യം തീരുമാനിച്ചത്, എന്നാൽ മേപ്പടിയാനി’ല്‍ കാര്യമായി ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നതുകൊണ്ടാണ് താൻ അതിൽ  അഭിനയിക്കാതിരുന്നത് എന്നാണ് നിഖില പറയുന്നത്.