പിഷാരടി ഇന്നാണ് നിഖിലയോടെ ആ ചോദ്യം ചോദിച്ചിരുന്നെങ്കിൽ എയറിൽ കയറ്റിയേനെ! നടിയുടെ വീഡിയോ കണ്ട് ആരാധകർ പറയുന്നു 

സിനിമയേക്കാൾ ഉപരി അഭിമുഖങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത പിടിച്ചുപറ്റിയ നടിയാണ് നിഖില വിമൽ, ഓരോ അഭിമുഖങ്ങളിലും നടിയോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് തക്ക മറുപടിയാണ് താരം കൊടുത്തിട്ടുള്ളത്. നിഖല ഇന്ന് പല ആങ്കർമാരെയും പ്രത്യക്ഷമായും പരോക്ഷമായി വിമർശിച്ചിട്ടുണ്ട്.തന്നോട് സ്വകര്യ വിഷയങ്ങൾ ചോദിക്കുന്നത് ഇഷ്ട്ടമല്ല എന്നും പലപ്പോഴും നിഖില പറഞ്ഞിട്ടുണ്ട്. നിഖിലയുടെ ത​ഗ് മറുപടികൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. കൂടാതെ നിഖിലയുടെ മുൻപുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ നേടുന്നത്.

തുടക്ക കാലത്ത് ചെയ്ത അരവിന്ദന്റെ അതിഥികൾ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ബഡായി ബം​ഗ്ലാവ് എന്ന ഷോയിലെത്തിയതായിരുന്നു നിഖില. ആ ഷോയിൽ രമേശ് പിഷാരടിയും മുകേഷും നിഖിലയോട് സിനിമാ രം​ഗത്തേക്കുള്ള കടന്ന് വരവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം ചോദിക്കുന്നുണ്ട്.ഷോയിൽ നടി സംസാരിക്കുന്നത് കേട്ടാൽ ഇപ്പോഴത്തെ നിഖില തന്നെയാണോ ഇതെന്ന് തോന്നിപ്പോകും. അത്രയും മൃദുവായാണ് നടി സംസാരിക്കുന്നത്. കൂടാതെ ലൗ 24 7 എന്ന സിനിമയിലേത് പോലെ തിരുവനന്തപുരം ശൈലിയിൽ സംസാരിക്കാൻ രമേശ് പിഷാരടി ആവശ്യപ്പെട്ടപ്പോൾ ഒരു മടിയും കൂടാതെ നിഖില സംസാരിച്ചു.

ഇന്നായിരുന്നെങ്കിൽ ഇതിനോട് നിഖില നോ പറഞ്ഞേനെയെന്ന് ആരാധകർ പറയുന്നു,കൂടാതെ പിഷാരടിയുടെ അന്നത്തെ ചോദ്യം ഇന്നായിരുന്നെങ്കിൽ പിഷാരഡിയെ എയറിൽ ആക്കിയേനെ എന്നും ആരാധകർ പറയുന്നു, മീഡിയക്ക് മുന്നിൽ ക്യൂട്ട്നെസ് കാണിക്കാൻ തനിക്ക് താൽപര്യമില്ലെന്നും അറിയാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയുമെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ നടി പറഞ്ഞിട്ടുണ്ട്.