
നിഖില വിമൽ നായിക ആകുന്ന നാളെ റിലീസ് ചെയ്യുന്ന ചിത്രമാണ് ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ഒരു പെണ്ണ് കേസ്. ഒരു വിവാഹ തട്ടിപ്പുകാരിയായിട്ടാണ് ചിത്രത്തിൽ നിഖില എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് നടിയിപ്പോൾ.
ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ പല കേസുകളിൽ സ്ത്രീകൾക്ക് കിട്ടേണ്ട പ്രിവിലേജുകളെപ്പറ്റി നിഖില സംസാരിക്കുന്നുണ്ട്. അനൗങ്ങളുടെ ഐഡന്റിറ്റി എക്സ്പോസ് ആകുമ്പോഴും പല കേസുകളിലും സ്ത്രീകളുടെ ഐഡന്റിറ്റി റിവീൽ ചെയ്യുന്നില്ല ഇതിനെപ്പറ്റിയുള്ള ചോദ്യത്തിന് നടിയുടെ മറുപടി. നിയമം എല്ലാവര്ക്കും വേണ്ടീട്ടുള്ളതാണെന്നും ഐഡന്റിറ്റി എക്സ്പോസ് ആക്കണ്ട എന്ന പ്രിവിലേജ് സ്ത്രീകൾക്ക് വേണമെന്ന് താൻ വിചാരിക്കുന്നില്ല എന്നും നടി പറയുന്നു. ആയ കേസുകളിൽ ആണിനൊരു നിയമം പെണ്ണിനൊരു നിയമം അങ്ങനെ അല്ലാല്ലോ എന്ന് മാധ്യമപ്രവർത്തകൻ ചൂണ്ടി കാണിച്ചപ്പോൾ നടി അതിനോടും യോജിക്കുന്നുണ്ട്.
അതേസമയം നിഖില വിമലിനൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം കൂടിയാണ് ഒരു പെണ്ണ് കേസ്. അതേസമയം സ്ത്രീകേന്ദ്രിതമായ പ്രമേയവുമായി നിഖില വിമൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘പെണ്ണ് കേസ്’, ചിരിയും ചിന്തയും ഒരുപോലെ സമ്മാനിക്കുന്ന വ്യത്യസ്തമായ കഥയാണെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രശ്മി രാധാകൃഷ്ണൻ – ഫെബിൻ സിദ്ധാർത്ഥ് കൂട്ടുകെട്ടാണ് ഒരുക്കിയിരിക്കുന്നത്. E4 എക്സ്പെരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.











