‘നേടി കഴിഞ്ഞാല്‍ ത്രില്‍ നഷ്ടപ്പെടും, ഞാന്‍ ഇപ്പോഴും പ്രയത്‌നിക്കുകയാണ്’ മമ്മൂക്കയുമായുള്ള ചാറ്റ് പങ്കുവെച്ച് നിരഞ്ജന

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ നടി നിരഞ്ജന അനൂപ് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് നിരഞ്ജന ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

‘ഇതിഹാസമാവാന്‍ ഒരു കാരണമുണ്ടാകും. സ്വപ്നം കണ്ടത് നേടിയെടുക്കാനുള്ള പോരാട്ടം തുടരാന്‍ തലമുറകളെ പ്രചോദിപ്പിക്കുന്നു. ഏറ്റവും സന്തോഷകരമായ ജന്മദിനം മമ്മൂക്ക, എപ്പോഴും സ്‌നേഹിക്കുന്നു’, എന്നാണ് നിരഞ്ജന സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് കുറിച്ചത്.

 

View this post on Instagram

 

A post shared by Niranjana Anoop (@niranjanaanoop99)

‘ഇപ്പോഴും പ്രയത്‌നിക്കുകയാണെന്ന് താങ്കള്‍ പറഞ്ഞു. ഈ സന്ദേശം, നല്ല ദിവസങ്ങളില്‍ അല്ലാത്ത ഞങ്ങളെ പോലുള്ള ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്’, എന്ന് നിരഞ്ജനയുടെ മെസേജിന് ‘പ്രയത്‌നിക്കുമ്പോഴാണ് ത്രില്ലുള്ളത്. നിങ്ങള്‍ ഒരിക്കല്‍ അത് നേടി കഴിഞ്ഞാല്‍ ത്രില്‍ നഷ്ടപ്പെടും. അതുകൊണ്ട് പ്രയത്‌നം തുടരുക. ഞാന്‍ ഇപ്പോഴും പ്രയത്‌നിക്കുകയാണ്’, എന്നാണ് താരം മറുപടി നല്‍കിയത്. ഈ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് നടി പങ്കുവെച്ചത്. സുല്‍ഫത്തിനും മമ്മൂട്ടിക്കും ഒപ്പമുള്ള ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്.