ആ സ്വപ്‌ന സിനിമ നടക്കുമോ? നിവിന്‍ പോളി പറയുന്നു

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ഇപ്പോഴും വേഷപ്പകര്‍ച്ചകളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുകയാണ്. എക്കാലവും മമ്മൂക്ക ആരാധകര്‍ക്കും സിനിമാ ലോകത്തിനും പ്രചോദനമാണ്. കുട്ടികള്‍ മുതല്‍ താരങ്ങള്‍ വരെയുണ്ട് മെഗാസ്റ്റാറിന്റെ ആരാധകരായിട്ട്. ഇപ്പോഴിതാ നടന്‍ നിവിന്‍ പോളി പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷനിടെയാണ് നിവിന്‍ മെഗാസ്റ്റാറിനെ കുറിച്ച് പറയുന്നത്.

ഇന്‍ഡസ്ട്രിയ്ക്ക് അകത്ത് എനിക്ക് ഏറ്റവും കൂടുതല്‍ പ്രചോദനമായ വ്യക്തി മമ്മൂക്കയാണ്. തുടക്കം മുതല്‍ അങ്ങനെയാണ്. സിനിമയിലേക്ക് വരാന്‍ തനിക്ക് പ്രചോദനമായതും മമ്മൂക്ക തന്നെയാണ്. വളരെ പ്രചോദനമായിട്ടുള്ള ആളാണ് അദ്ദേഹമെന്നും നിവിന്‍ പറയുന്നു.

ഏതാനും നാളുകള്‍ക്ക് മുന്‍പ് മമ്മൂട്ടിയുടെ ഒരു ബയോപിക് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം ജൂഡ് ആന്റണി പറഞ്ഞിരുന്നു. നിവിന്‍ ആകും നായകനെന്നും പറഞ്ഞിരുന്നു. അതിനെ കുറിച്ചും നിവിന്‍ പറയുന്നുണ്ട്. ആ ഒരാഗ്രഹത്തിന്റെ പുറത്ത് പണ്ട് മമ്മൂക്കയെ സമീപിച്ചിരുന്നു. എന്നാല്‍ മമ്മൂക്കയ്ക്ക് അതില്‍ താല്‍പര്യം ഇല്ലാ എന്നാണ് തോന്നുന്നത്. 2018 സിനിമ കഴിഞ്ഞിട്ടും ജൂഡ് മമ്മൂക്കയോട് സംസാരിച്ചെന്ന് തോന്നുന്നു. അക്കാര്യം മമ്മൂക്കയാണല്ലോ തീരുമാനിക്കേണ്ടത്. ഇപ്പോള്‍ വേണ്ടാന്ന് പറഞ്ഞ് ഇരിക്കയാണ് അദ്ദേഹം, എന്നാണ് നിവിന്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ജൂഡ് ആന്റണി ആണ് മമ്മൂട്ടിയുടെ ബയോപിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചത്. പലതവണ ചോദിച്ചിട്ടും വേണ്ടടാ എന്റെ ജീവിതം സിനിമയാക്കണ്ടാ എന്നാണ് മമ്മൂട്ടി പറഞ്ഞതെന്നും ജൂഡ് പറഞ്ഞിരുന്നു.