
പ്രേക്ഷകർ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്ശന് ചിത്രം ഓടും കുതിര ചാടും കുതിര ഇന്ന് തിയറ്ററുകളിൽ. ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്ശന്, രേവതി പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം സംവിധായകനും നടനുമായ അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ധ്യാന്‍ ശ്രീനിവാസന്, വിനയ് ഫോര്‍ട്ട്, ലാല്‍, ജോണി ആന്റണി, സുരേഷ് കൃഷ്ണ, രഞ്ജി പണിക്കര്‍, റാഫി, ഇടവേള ബാബു, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങി മറ്റു പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു. ഓണത്തിന് പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ഓടും കുതിര ചാടും കുതിര.
ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജിന്റോ ജോര്‍ജ്ജാണ്.











