പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ‘ഒരു കട്ടില്‍ ഒരു മുറി’ റിലീസ് പ്രഖ്യാപിച്ചു!!

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘ഒരു കട്ടില്‍ ഒരു മുറി’ തിയ്യേറ്ററിലേക്ക്. ‘കിസ്മത്ത്’, ‘തൊട്ടപ്പന്‍’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കട്ടില്‍ ഒരു മുറി’. ചിത്രം ജൂണ്‍ പതിനാലിന് തിയ്യേറ്ററിലെത്തുകയാണ്.

ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി , ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്‍, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളായെത്തുന്നത്.

ഒരു കട്ടിലിനെ ആസ്പദമാക്കിയുള്ള രസകരമായ കുടുംബ ചിത്രമാണ്. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം ശ്രദ്ധേയമായിരുന്നു. സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ് സമീര്‍ ചെമ്പയില്‍,രഘുനാഥ് പലേരി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എല്‍ദോ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. തിരക്കഥ, സംഭാഷണം രഘുനാഥ് പലേരിയാണ്. രഘുനാഥ് പലേരി, അന്‍വര്‍ അലി എന്നിവര്‍ എഴുതിയ വരികള്‍ക്ക് അങ്കിത് മേനോന്‍,വര്‍ക്കി എന്നിവരാണ് സംഗീതം പകരുന്നത്. രവി ജി, നാരായണി ഗോപന്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പശ്ചാത്തല സംഗീതം-വര്‍ക്കി. എഡിറ്റിങ്-മനോജ് സി എസ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഏല്‍ദോ സെല്‍വരാജ്,കലാസംവിധാനം- അരുണ്‍ ജോസ്, മേക്കപ്പ്-അമല്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈന്‍-നിസ്സാര്‍ റഹ്‌മത്ത്, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, മിക്സിങ്-വിപിന്‍. വി. നായര്‍, കാസ്റ്റിംഗ് ഡയറക്ടര്‍-ബിനോയ് നമ്ബാല,സ്റ്റില്‍സ്-ഷാജി നാഥന്‍,സ്റ്റണ്ട്-കെവിന്‍ കുമാര്‍,പോസ്റ്റ് പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-അരുണ്‍ ഉടുമ്ബന്‍ചോല, അഞ്ജു പീറ്റര്‍,ഡിഐ- ലിജു പ്രഭാകര്‍,വിഷ്വല്‍ എഫക്ട്-റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉണ്ണി സി, എ.കെ രജിലേഷ്, ഡിസൈന്‍സ്- തോട്ട് സ്റ്റേഷന്‍,പി ആര്‍ ഒ- എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.