ഞാനും, ഗീതുവും തമ്മിൽ തർക്കമാണ് ഈ കാര്യത്തിൽ! ഗീതുമോഹൻദാസിന്റെ ‘ടോക്സിക്ക്’ എന്ന ചിത്രത്തിന് കുറിച്ച് പത്മപ്രിയ

ഞാൻ ഒരു ആർട്ടിസ്റ്റും കൂടിയാണ്. ഡബ്ല്യുസിസി മെമ്പറായാ ഗീതുവിനെ ഇത് ചെയ്യാൻ പറ്റില്ലെന്ന് പറയാനാകില്ല,പത്മപ്രിയ

ഗീതു മോഹൻദാസ് സംവിധാനം ചെയ്യ്ത യാഷ് ചിത്രമാണ് ‘ടോക്സിക്’, ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തതിനു ശേഷം കേരളത്തിൽ വലിയ ചർച്ചയാണ് ഉണ്ടായത്, സ്ത്രീ വിരുദ്ധതയ്ക്കെതിരെ സംസാരിക്കുന്ന ഡബ്ല്യുസിസി അം​ഗമായ ​ഗീതുവിന്റെ സിനിമയിൽ സ്ത്രീവിരുദ്ധതയുണ്ടെന്ന് ആരോപണം വന്നു. ചില സംവിധായകർ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്യ്തു, ഡബ്ല്യുസിസിക്ക് നേരെയും ചോദ്യം വന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് നടിയും, ഡബ്ല്യുസിസി അംഗവുമായ പത്മപ്രിയ. ഡബ്ല്യുസിസിയിലേക്ക് ഞങ്ങളെല്ലാവരും വന്നത് ആർട്ടിസ്റ്റുകളും പ്രൊഫഷണൽസും ആയത് കൊണ്ടാണ്. ഞങ്ങൾ കാരണമാണ് ഡബ്ല്യുസിസി ഉണ്ടായത്.

​മനുഷ്യരെന്ന നിലയിൽ ഞങ്ങളെയത് ഇൻ വാലിഡ് ചെയ്യുന്നില്ല. ആരുടെയും പേരെടുത്ത് ഞാൻ പറയുന്നില്ല. സംഘടനയിലെ ചിലർ കലക്ടീവിന്റെ തുല്യ ഇടം, തുല്യ അവസരം എന്ന ആശയവുമായി ചേർന്ന് നിൽക്കുന്നില്ല.അതേക്കുറിച്ച് തീർച്ചയായും ഞങ്ങൾ സംസാരിക്കും. മറ്റ് സംഘടനകളെ പോലെ ഞങ്ങൾക്ക് ഫണ്ടിം​ഗോ ജോലിക്കാരോ ഇല്ല. അതിനാൽ ഞങ്ങളുടെ പ്രതികരണം ഇൻകൺസിസ്റ്റന്റ് ആയിരിക്കും.

ഞാനും ​ഗീതുവും തമ്മിൽ കലക്ടീവിനുള്ളിൽ തന്നെ ആവശ്യത്തിന് തർക്കമുണ്ടായിട്ടുണ്ട്. അതിനാൽ പബ്ലിക് സ്പേസിൽ എന്റെ അഭിപ്രായ വ്യത്യാസത്തെ ​ഗീതു അപ്രിഷിയേറ്റ് ചെയ്യാതിരിക്കാൻ കാരണമില്ല. പക്ഷെ ആളുകൾ ഞങ്ങളുടെ ഐഡന്റിറ്റിയിൽ കൺഫ്യൂസഡ് ആകുന്നതാണ് പ്രശ്നം. ഞാൻ ഒരു ആർട്ടിസ്റ്റും കൂടിയാണ്. ഡബ്ല്യുസിസി മെമ്പറായാ ഗീതുവിനെ ഇത് ചെയ്യാൻ പറ്റില്ലെന്ന് പറയാനാകില്ല. അതേസമയം കലക്ടീവ് ചെയ്യുന്നതുമായി അവർ ചെയ്യുന്നത് ഇൻകൺസിസ്റ്റന്റ് ആണെങ്കിൽ ഞാനതിനെതിരെ സംസാരിക്കും. ചിലപ്പോൾ തെറ്റ് പറ്റാം അതിനെന്താ എന്നാണ് പത്മപ്രിയ പറയുന്നത്.