ആ മഹാനടന്മാർ ഇതൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം! താൻ സിനിമയിൽ നിന്നും ഇടവേള എടുക്കാൻ കാരണം അതാണ്, പദ്‌മപ്രിയ 

സിനിമയിലെ ലൈംഗികാതിക്രമത്തിന് കാരണം അധികാരമോഹമാണ്. ഇതിൽ ഒരു മാറ്റം വരണം നടി പദ്മപ്രിയ പറയുന്നു, അമ്മയുടെ കൂട്ടരാജി ശരിക്കും തന്നിൽ ഒരു ഞെട്ടൽ ആണുണ്ടാക്കിയത്. എന്ത് ധാർമികതയുടെ പേരിലാണ് ഇവർ രാജിവെച്ചത്, എന്തെങ്കിലും പുരോഗമന൦ ചെയ്തിട്ടാണ് ഇവർ രാജിവെച്ചതെങ്കിൽ അതിൽ ഒരു ധാർമികത ഉണ്ടെന്ന് പറയാമായിരുന്നു, തലയും, നട്ടെല്ലുമില്ലത്ത സംഘടന ആണ് ‘അമ്മ സംഘടന. താൻ ഇപ്പോളും അമ്മയിലെ അംഗമാണ്. മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവയ്ക്കുമ്പോൾ ഇവർ ആർക്കാണ് രാജി സമർപ്പിക്കുന്നത്.

നിരുത്തരവാദപരമായ നടപടിയാണ് അമ്മയുടെ ഭാഗത്തു നിന്നുണ്ടായത്.കൂടാതെ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ പ്രതികരണങ്ങളിൽ നല്ല നിരാശയുണ്ട്. അവർ ഇതൊന്നും അറിഞ്ഞിരുന്നിൽ എന്ന് പറയുന്നത് ശരിക്കും വിശ്വസിക്കാൻ കഴിയുന്നില്ല. സാമ്പത്തികമായും, സാംസ്കാരികവുമായ എല്ലാ ബഹുമാനവും അവർക്ക് നൽകുന്നുണ്ട്. അത് മനസിലാക്കി ഇനിയെങ്കിലും അവർ മുൻപോട്ട് വരുമെന്ന് ചിന്തിക്കുന്നു പദ്മപ്രിയ പറയുന്നു.

പവർ ഗ്രൂപ്പ് എല്ലാ സിനിമ മേഖലയിലും ഉണ്ട്. ആധിപത്യമാണ് പ്രശ്നം. തനിക്ക് 25–26 വയസ്സുള്ള സമയത്ത്  ഇപ്പോഴത്തെ പ്രൊഡക്ഷൻ മാനേജരായ ഒരാൾ എന്നോട് ചോദിച്ചു പ്രായം ഇത്രയും ആയില്ലേ നിറുത്തി പോക്കോടെ എന്ന്. ആ കാരണം ആണ് താൻ സിനിമയിൽ നിന്നും ഇടവേള എടുക്കാനുള്ളകാരണങ്ങളിൽ ഒന്ന് നടി പറഞ്ഞു.