തന്റെ കുഞ്ഞിനെ ബോഡി ഷെയ്‌മിങ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച് പാർവതി വിജയ്

തന്റെ മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി വിജയ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാർവതി രംഗത്തെത്തിയത്. കുടുംബവിളക്കിലെ ശീതളായി എത്തി മിനിസ്‌ക്രീനിൽ തിളങ്ങിയ നടിയാണ് പാര്‍വതി വിജയ്. നടി മൃദുല വിജയിയുടെ സഹോദരി കൂടിയായ പാര്‍വതി ലോക്ക് ഡൗണ്‍ സമയത്ത് വിവാഹം കഴിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ കുടുംബവിളക്കിലെ ഇളയമകളായ ശീതള്‍ എന്ന കഥാപാത്രമായിട്ടാണ് പാര്‍വതി സീരിയലിലേക്ക് എത്തിയത്. മീരാ വാസുദേവ് പ്രധാനവേഷത്തില്‍ എത്തിയ സീരിയല്‍ കത്തിക്കയറുമ്പോഴാണ് താരവും അതേ സീരിയലിലെ ക്യാമറാമാനായ അരുണും തമ്മിലുള്ള പ്രണയ വിവാഹം കഴിഞ്ഞത്. സുഹൃത്തുക്കളുടെ പിന്തുണയോടെയായിരുന്നു ഇരുവരും വിവാ​​​ഹിതരായത്. പാലോട് വനദുര്‍ഗാ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരുടെയും ദാമ്പത്യ ജീവിതം നാല് വർഷം പിന്നിടുമ്പോൾ രണ്ടര വയസുകാരിയായ ഒരു മകൾ കൂടിയുണ്ട് ഇരുവർക്കും. യാമിക എന്നാണ് ഇരുവരുടെയും കുഞ്ഞിന്റെ പേര്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കിടാനായി പാർവൺ ലൈഫ് എന്നൊരു യുട്യൂബ് ചാനലും പാർവതിക്കുണ്ട്.

നടിയുടെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മകൾ യാമികയെ ബോഡി ഷെയിം ചെയ്തുകൊണ്ട് പ്രത്യക്ഷപ്പെട്ട കമന്റുകൾക്ക് എതിരെ പ്രതികരിക്കുന്ന പാർവതിയും കുടുംബവുമാണ് വീഡിയോയിലുള്ളത്. യാമികയുടെ നിറത്തിന്റെ പേരിൽ വന്ന കമന്റുകൾ വിഷമിപ്പിച്ചതിനാലാണ് പാർവതി പ്രതികരിച്ച് എത്തിയത്. തനിക്ക് വരുന്ന കുറച്ച് കമന്റ്സുകളുമായി ബന്ധപ്പെട്ട് എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട് എന്ന് പറഞ്ഞാണ് പാർവതി വീഡിയോ തുടങ്ങുന്നത്. മകൾ യാമിയുടെ നിറത്തിനെ പറ്റിയും യാമി ഉപദ്രവമാണെന്നും യാമി അവളുടെ അച്ഛനെപോലെയാണെന്നുമെല്ലാമാണ് നിരന്തരം തന്റെ വീഡിയോയ്ക്ക് വരുന്ന ചില കമന്റുകൾ. കുട്ടികളാകുമ്പോൾ ഉപദ്രവമുണ്ടാകും കുരുത്തക്കേട് കാണിക്കും പരസ്പരം അടിയുണ്ടാക്കിയെന്നും വരും. പക്ഷെ അത് ഒരു റീസണാക്കി എടുത്ത് പറയേണ്ട ആവശ്യമില്ലയെന്നും പാർവതി പറയുന്നു. രണ്ട് കുഞ്ഞുങ്ങളേയും തങ്ങൾ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.

മോംമ്സ് കിച്ചൺ എന്ന അക്കൗണ്ടിൽ നിന്നാണ് ഇത്തരത്തിൽ യാമിയെ കുറിച്ചുള്ള കൂടുതലും കമന്റുകൾ വരുന്നത്. യാമി കറുപ്പാണെന്നൊക്കെ കമന്റ്സ് വരാറുണ്ട്. ഒരു കുഞ്ഞ് കറുപ്പാകുന്നത് അതിന്റെ ജെനിറ്റിക്സ് കൊണ്ടോ മറ്റോവാകാമെന്നും അതുകൊണ്ട് അതിന്റെ അച്ഛനോ അമ്മയ്ക്കോ റിലേറ്റീവ്സിനോ ഇല്ലാത്ത പ്രശ്നം മറ്റുള്ളവർക്ക് വരേണ്ട ആവശ്യമില്ലയെന്നും തങ്ങളുടെ വീ‍ഡിയോ കാണാൻ താൽപര്യമില്ലാത്തവർ കാണാതിരിക്കുക. ഇനി അത്തരം കമന്റ്സ് വന്നാൽ അതിന്റെ ബാക്കി ഞാൻ നോക്കും എന്നൊക്കെയാണ് വിഡിയോയിൽ പാർവതി പറയുന്നത്. ഒരു കുഞ്ഞിനെ ഇങ്ങനെ പറയാൻ മാത്രം ആ കുഞ്ഞ് എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ല. എന്റെ ചാനലായതുകൊണ്ട് തന്നെ എന്റെ ഇഷ്ടത്തിന് ഞാൻ വീഡിയോ ഇടും. പക്ഷെ കുഞ്ഞിനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ താൻ പ്രതികരിക്കും എന്നാണ് പാർവതി പറഞ്ഞത്. ജാതിയും കളറും പറയാൻ പാടില്ല. അങ്ങനെ പറഞ്ഞാൽ കേസെടുക്കുന്ന കാലമാണ് ഇപ്പോഴത്തേതെന്നും നിഷ്‌കളങ്കമായ കുഞ്ഞിനെ കുറിച്ച് പോലും ഇങ്ങനെ നെഗറ്റീവ് പറയാന്‍ ഇവരൊക്കെ മനുഷ്യരാണോ, ഒരു കുഞ്ഞിനെ കുറിച്ച് പറയാന്‍ നാണമില്ലേ എന്നാണ് പാര്‍വ്വതിയുടെ അമ്മ അതിനോട് പ്രതികരിച്ച് ചോദിച്ചത്.

വീഡിയോയിൽ പാര്വ്വതിയുടെ പ്രതികരണം കണ്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഇതൊന്നും കാര്യമാക്കണ്ട, പറയുന്നവർ അങ്ങനെ പലതും പറയും കാണാൻ പറ്റാത്തവർ കാണണ്ട കറുപ്പിലും വെളുപ്പിലും ഒരു കാര്യവുമില്ല, യമിക്കുട്ടി സുന്ദരിയാണ് എന്നിങ്ങനെയാണ് കമന്റുകൾ വരുന്നത്. അതേസമയം പാർവതിയുടെ മകൾ യാമിയുടെ ഉറ്റ ചങ്ങാതി മൃദുലയുടെ മകൾ ധ്വനിയാണ്. ഇരുവരും തമ്മിലുള്ള ക്യൂട്ട് ഫോട്ടോകളും വീഡിയോകളും മൃദുലയും സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. പാർവതിയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നടിക്ക് പിന്തുണ അറിയിച്ച് ആരാധകർ എത്തുന്നുണ്ട്.