
ഗണപതിയും സാഗർ സൂര്യയും മുഖ്യവേഷങ്ങളിൽ എത്തുന്ന ഹൊറർ–കോമഡി എന്റർടെയ്നർ ‘പ്രകമ്പനം’ അടുത്തിടെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിലെ ‘തള്ള വൈബ്’ എന്ന ലിറിക്കൽ വീഡിയോ ഗാനം ഇന്ന് പുറത്തിറങ്ങിയതോടെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. ബിബിൻ അശോക് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം പ്രണവം ശശിയും പുഷ്പവതിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് യുവത്വത്തിന്റെ ഉന്മേഷം പകരുന്ന അവതരണമാണ് ഗാനം നൽകുന്നത്.
നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ ഹൗസായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പൂർണമായും ഹൊറർ–കോമഡി ശൈലിയിൽ ഒരുക്കിയ ‘പ്രകമ്പനം’ തുടക്കം മുതൽ അവസാനം വരെ ആസ്വാദ്യകരമാണെന്ന ബോധ്യമാണ് നിർമ്മാണത്തിൽ പങ്കാളിയാകാൻ കാരണമായതെന്ന് കാർത്തിക് സുബ്ബരാജ് വ്യക്തമാക്കിയിരുന്നു.
‘നദികളിൽ സുന്ദരി’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കോ-പ്രൊഡ്യൂസർമാരായി വിവേക് വിശ്വം ഐ.എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി എന്നിവരും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി അഭിജിത്ത് സുരേഷും പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ കഥയും സംവിധായകന്റേതാണ്.
തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കൻ തയ്യാറാക്കിയിരിക്കുന്നു. ഹോസ്റ്റൽ ജീവിതവും അതുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പ്രധാന ലൊക്കേഷനുകളായ ചിത്രത്തിൽ ശീതൾ ജോസഫ് നായികാവേഷത്തിൽ എത്തുന്നു.
അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പള്ളി, കുടശ്ശനാട് കനകം തുടങ്ങിയവരെ ഉൾപ്പെടുത്തി വലിയ താരനിരയാണ് ചിത്രത്തിനുള്ളത്.
സാങ്കേതിക വിഭാഗത്തിൽ പശ്ചാത്തല സംഗീതം ശങ്കർ ശർമ്മ നിർവഹിക്കുന്നു. ഛായാഗ്രഹണം ആൽബി ആന്റണി, എഡിറ്റിംഗ് സൂരജ് ഇ.എസ്, ആർട്ട് ഡയറക്ഷൻ സുഭാഷ് കരുണ്‍ എന്നിവരാണ്. സൗണ്ട് ഡിസൈൻ കിഷൻ മോഹൻ (സപ്ത), ഫൈനൽ മിക്സ് എം.ആർ രാജകൃഷ്ണൻ, ഡി.ഐ രമേശ് സി.പി, വി.എഫ്.എക്സ് മെറാക്കി എന്നിവർ കൈകാര്യം ചെയ്യുന്നു. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് ജയൻ പൂങ്കുളം, പി.ആർ.ഒ മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ്.











