
ഗണപതിയും സാഗർ സൂര്യയും അമീനും മുഖ്യവേഷങ്ങളിൽ എത്തുന്ന നവരസ ഫിലിംസിന്റെ ബാനറിൽ ഒരുക്കിയ ഹൊറർ–കോമഡി എന്റർടെയ്നർ ‘പ്രകമ്പനം’ ജനുവരി 30 മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനൊരുങ്ങുകയാണ്. സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയുടെ സഹകരണത്തോടെ ഒരുക്കിയ ചിത്രത്തിന്റെ റിലീസ് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഹോസ്റ്റൽ ജീവിതവും അതുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് പ്രധാന ലൊക്കേഷനുകൾ. നവാഗതനായ ശ്രീഹരി വടക്കൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിൽ ശീതൾ ജോസഫ് നായികാവേഷത്തിൽ എത്തുന്നു.
അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പള്ളി, കുടശ്ശനാട് കനകം തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലൂടെ അണിനിരക്കുന്നത്.
ജനുവരി 30ന് ‘പ്രകമ്പനം’ തിയറ്ററുകളിൽ എത്തുമ്പോൾ, ഹാസ്യവും ഹൊററും ചേർന്ന ഒരു വ്യത്യസ്തമായ സിനിമാനുഭവം പ്രേക്ഷകരെ കാത്തിരിക്കുന്നു.











