
മഴ നനയുന്നത് മനോഹരമാണ് . പക്ഷെ സൂക്ഷിക്കുക 2014 ന് ശേഷം നിർമ്മിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങൾ, പാലങ്ങൾ, വിമാനത്താവളങ്ങൾ, ഹൈവേകൾ, ആശുപത്രികൾ, ട്രെയിനുകൾ എന്നിവയ്ക്ക് സമീപം പോയി മഴ നാണയരുത്. ഇത് നടണ് പ്രകാശ് രാജിന്റെ എക്സ് പോസ്റ്റാണ്. ബിജെപി സർക്കാരിനെതീരെ വിമർശങ്ങൾ ഉന്നയിക്കുന്നയാളാണ് നടൻ പ്രകാശ് രാജ് . ഇപ്പോഴിതാ വീണ്ടും മോഡി സർക്കാരിനെ പരിഹസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. പാലങ്ങളും കെട്ടിടങ്ങളും തകർന്നുണ്ടായ നിരവധി അപകടവാർത്തകൾ ഈയിടെ പുറത്തു വന്നിരുന്നു.

ഇതിന് പിന്നാലെ ബിജെപി സർക്കാരിനെതിരെ വിമർശനവും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രകാശ് രാജ് എക്‌സിൽ കുറിപ്പ് പങ്കുവച്ചത്. മൺസൂൺ മുന്നറിയിപ്പുകൾ… മഴയിൽ നനയുന്നത് അതിമനോഹരമാണ് .. എന്നാൽ ദയവായി 2014 ന് ശേഷം നിർമ്മിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങൾ, പാലങ്ങൾ, വിമാനത്താവളങ്ങൾ, ഹൈവേകൾ, ആശുപത്രികൾ, ട്രെയിനുകൾ എന്നിവയ്ക്ക് സമീപം പോകരുത്… ശ്രദ്ധിക്കുക’ എന്നാണ് പ്രകാശ് രാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റിനെ പിന്തുണച്ചും എതിർത്തും നിരവധി ആളുകളാണ് കമന്റുകൾ പങ്കുവയ്ക്കുന്നത്. ഇതിനുമുൻപും സോഷ്യൽ മീഡിയയിലൂടെ താരം പരിഹാസരൂപേണ പല തവണ താരം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്.











