നല്ല അവസരങ്ങൾ കിട്ടിയാലേ ഈ കുട്ടിയുടെ ദാരിദ്രം മാറൂ!

Prarthana Indrajith Photos
Prarthana Indrajith Photos

മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബം ആണ് മല്ലികയുടെയും സുകുമാരന്റെയും. മല്ലികയുടെ പേരക്കുട്ടിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെ ഇഷ്ട്ടമാണ്. പൂര്ണിമായും ഇന്ദ്രജിത്തും മക്കളും സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആണ്. ഇവരുടെ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്. അച്ഛനെയും അമ്മയെയും പോലെ തന്നെ താരമാണ് ഇവരുടെ മൂത്ത മകളായ പ്രാർത്ഥന ഇന്ദ്രജിത്ത് എന്ന പാത്തു. പാത്തുവിന് ഇൻസ്റ്റാഗ്രാമിൽ മൂന്നു ലക്ഷത്തിൽ മുകളിൽ ഫോള്ളോവെഴ്സ് ആണ് ഉള്ളത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ‘ലാലേട്ടാ… ലാ ലാ ലാ.. ലാലേട്ടാ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് പ്രാർത്ഥന ആണ്.

പ്രാർത്ഥന പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം വളരെ പെട്ടന്നാണ് ആരാധക ശ്രദ്ധ നേടുന്നത്. അടുത്തിടെ പ്രാർത്ഥന പകർത്തിയ ഇന്ദ്രജിത്തിന്റെ വീഡിയോ പൂർണിമ ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിവസം പങ്കുവെച്ചിരുന്നു. പ്രാർത്ഥനയുടെ ചിത്രങ്ങൾക്ക് താഴെ പോസിറ്റീവ് കമെന്റുകൾ ആണ് ലഭിക്കുന്നതെങ്കിലും സൈബർ ഞരമ്പൻമാരുടെ കണ്ണുകൾ പ്രാർത്ഥനയിലേക്കും എത്താറുണ്ട്. അത്തരത്തിൽ ചിലർ താരത്തിന്റെ ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി എത്താറുണ്ട്.

അടുത്തിടെ പ്രാർത്ഥന തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. മികച്ച അഭിപ്രായം ആണ് കൂടുതൽ പേരും പറഞ്ഞതെങ്കിലും അശ്ലീലം നിറഞ്ഞ തരത്തിലെ കമെന്റുകളും ചിത്രത്തിന് ലഭിച്ചിരുന്നു. ‘ഇന്ദ്രജിത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം നല്ല അവസരം കിട്ടിയാലേ ഈ കുട്ടിയുടെ ദാരിദ്ര്യം മാറു’. ഇത്രയ്ക്ക് ദാരിദ്യമാണോ കുട്ടീ വീട്ടില്‍? അച്ഛനും അമ്മയ്ക്കും ജോലി ഒന്നും ഇല്ലേ? തുടങ്ങിയ വളരെ മോശം കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചത്. പ്രാർത്ഥനയുടെ പ്രായം പോലും പരിഗണിക്കാതെയാണ് ഇത്തരം മോശം കമെന്റുകൾ ഇത്തരത്തിൽ ഉള്ള ഞരമ്പൻമാർ പറയുന്നത്.