‘ഒപ്പം’ സിനിമ കണ്ടിട്ട് കുടുംബമടക്കം ഞാൻ ഞെട്ടി! പലരും പരിഹസിച്ചു, നിർമ്മാണ കമ്പിനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടും അവഗണന മാത്രം; പ്രൻസി ഫ്രാൻസിസ്

എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും, പ്രിൻസി ഫ്രാൻസിസ് പറയുന്നു

മോഹന്‍ലാൽ അഭിനയിച്ച ‘ഒപ്പം’ എന്ന സിനിമ തിയറ്ററിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി തന്റെ ഫോട്ടോ അധ്യാപികയായ പ്രിൻസി ഫ്രാൻസിസ് സിനിമയിൽ കാണാനിടയായത്. സിനിമ കണ്ടുകൊണ്ടിരുന്ന, ഞാനും, ഭർത്താവും മക്കളുമടക്കം ഞെട്ടിപ്പോയി,ഈ സംഭവത്തിൽ തനിക്ക് വലിയ മാനസികാഘാതമാണ് ആ രംഗം സൃഷ്ടിച്ചതെന്നും പ്രിൻസി പറയുന്നു. എന്നാൽ ആ സിനിമ കണ്ടിട്ട് തന്നെ പലരു വിളിച്ചു പരിഹസിച്ചിരുന്നു. താൻ പൊലീസിൽ കേസുമായി സമീപിച്ചപ്പോഴാണ് മാനനഷ്ട കേസ് ഫയൽ ചെയ്യാൻ ഉപദേശം കിട്ടുന്നത്. താൻ ആദ്യം ഹൈക്കോടതിയെയാണ് സമീപിച്ചത്.

എന്നാൽ സിനിമയുടെ നിര്‍മാണ കമ്പനിക്കെതിരെ താൻ വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. ഇപ്പോൾ കോടതി തന്റെ പരാതി കേട്ടപ്പോൾ സന്തോഷമായെന്നും.എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും, പ്രിൻസി ഫ്രാൻസിസ് പറയുന്നു. അതേസമയം, 2016ൽ ഓണാവധിക്കു കുടുംബവുമായി സിനിമ കാണാൻ പോയതാണ് പ്രിൻസി . സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ അതിൽ തന്റെ ഫോട്ടോ കണ്ട് താൻ ഞെട്ടി, ശരിക്കും കുടുംബത്തിന് വരെ ഷോക്കായി പോയി.

നമുക്ക് ആകെക്കൂടി ചെയ്യാൻ പറ്റുന്നത് മാനനഷ്ടത്തിന് കേസ് കൊടുക്കുക എന്നതാണ്. ആദ്യം ഇവർക്ക് വക്കീൽ നോട്ടീസ് അയച്ചുഒരു പ്രതികരണവും ഇല്ല.ഹൈക്കോടതിയിൽ കേസ് കൊടുത്തപ്പോൾ കോടതി ആണ് പറഞ്ഞത് ചാലക്കുടി മുൻസിഫ് കോടതിയിൽ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ.അദ്ദേഹമാണ് ഇതുപോലെ ഒരു വിധി വാങ്ങി തന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ പ്രിയദർശനും ഈ കാര്യം അറിഞ്ഞിട്ടുണ്ടോ എന്നുപോലും എനിക്കറിയില്ല.അവരുടെ വക്കീൽ ഈ കേസ് പരമാവധി നീട്ടികൊണ്ടുപോകാൻ ആണ് ശ്രമിച്ചത്.കോടതിയാണ് ആദ്യമായി എനിക്ക് നീതി തന്നത്. കോടതി പറഞ്ഞത് ഇനി എങ്കിലും ആ ഫോട്ടോ സിനിമയിൽ നിന്ന് മാറ്റണം എന്നാണ്, പിന്നെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവ് ഒരു ലക്ഷത്തിഅറുപത്തിയെട്ടായിരം രൂപ എന്ന രീതിയിൽ ആണ് നമുക്ക് വിധി കിട്ടിയത്, അധ്യാപിക പ്രിൻസി പറയുന്നു.