
പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്ന ഒരു ഹിറ്റ് ചിത്രമാണ് ‘എമ്പുരാൻ’ , ചിത്രത്തിന്റെ ടീസർ ലോഞ്ച് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു നടന്നത്. ഇപ്പോഴിതാ ടീസറിലെ ഒരു ഷോട്ടിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. ടീസര്‍ ലോഞ്ചിന് പിന്നാലെ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഈ കാര്യം പറയുന്നത്. ടീസറില്‍ ഒരു മുതിര്‍ന്ന ആളുടെ കൈ പിടിക്കുന്ന ഒരു കുട്ടിയുടെ ദൃശ്യമുണ്ട്. ടീസറില്‍ തന്നെ സ്പര്‍ശിച്ച ദൃശ്യമാണ് ഇതെന്നും അത് എന്തിന്‍റെ സൂചനയാണെന്നുമായിരുന്നു അവതാരക പൃഥ്വിരാജിനോടുള്ള ചോദ്യം.
എന്നാൽ പൃഥ്വിരാജിന്റെ മറുപടി ,അത് ചിത്രത്തിലെ എന്‍റെ പ്രിയ സീനുകളില്‍ ഒന്നാണെന്ന് മാത്രമേ എനിക്കിപ്പോള്‍ പറയാനാവൂ. നിര്‍ഭാഗ്യവശാല്‍ സിനിമ എന്തിനെക്കുറിച്ചാണെന്ന് എനിക്ക് ഇപ്പോള്‍ പറയാനാവില്ല, എന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന എമ്പുരാന്‍ ടീസര്‍ ലോഞ്ച് വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഏറ്റെടുത്തത്.
വമ്പന്‍ വിജയം നേടിയ, പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നത് മാത്രമല്ല, ലൂസിഫറിനേക്കാള്‍ വലിയ സ്കെയിലില്‍ ഒരുങ്ങുന്ന ചിത്രം എന്നതും ലോകമാകെ ലൊക്കേഷനുകളുള്ള, പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ മുന്നില്‍ക്കാണുന്ന ചിത്രം എന്നതുമൊക്കെ ആരാധകരെ സംബന്ധിച്ച് ആവേശം ഇരട്ടിപ്പിക്കുന്നതാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും മാര്‍ച്ച് 27 ന് ചിത്രം എത്തും.












