മാളവിക എന്ന കഥാപാത്രവുമായി എനിക്ക് ചില സാമ്യങ്ങളുണ്ട്! പുള്ളിക്കാരൻ എനിക്ക് മേക്കപ്പ് ചെയുമ്പോൾ കരഞ്ഞിരുന്നു, പ്രിയാമണി

കഥാപാത്രത്തിന്റെ മികവിന്റെ ക്രെ‍ഡിറ്റ് മുഴുവനും സംവിധായകൻ രഞ്ജിത്തിനാണ്

എല്ലാ ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് പ്രിയാമണി, ഇപ്പോൾ താരം ‘തിരക്കഥ’സിനിമയിലെ തന്റെ അഭിനയത്ത് കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. അന്തരിച്ച നടി ശ്രീവിദ്യയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.ഈ ചിത്രത്തിലെ മാളവിക എന്ന കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിച്ചിരുന്നത്. അനൂപ് മേനോൻ, പൃഥ്വിരാജ്, സംവൃത സുനിൽ തുടങ്ങിയവരായിരുന്നു മറ്റു അഭിനേതാക്കൾ. ഈ സിനിമയിലെ അഭിനയം തന്റെ ഭാഗ്യമാണെന്നാണ് പ്രിയാമണി പറയുന്നത്.

ചിത്രത്തിലെ മാളവിക എന്ന കഥാപാത്രവുമായി തനിക്ക് ചില കാര്യങ്ങളിൽ എനിക്ക് സാമ്യം ഉണ്ട്, മാളവിക ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം ചർച്ചയാകുന്നുണ്ട്. ക്യാരക്ടർ റോളാണെങ്കിലും അത് സംസാര വിഷയമാകുന്നു. ഇപ്പോൾ‌ ‌‍ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളും സംസാര വിഷയമാകുന്നു. ആ സാമ്യത്തിൽ സന്തോഷമുണ്ട്. എന്നാൽ മാളവികയുടെ ജേർണിയും എന്റെ ജേർണിയും അത്ര സിമിലർ അല്ല. ആകേണ്ടെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

കഥാപാത്രത്തിന്റെ മികവിന്റെ ക്രെ‍ഡിറ്റ് മുഴുവനും സംവിധായകൻ രഞ്ജിത്തിനാണ്, ചില സീനുകളിൽ പ്ലേഫുൾ മാളവികയായിരിക്കണമെന്ന് രഞ്ജിത്ത് സർ പറഞ്ഞു. റിഹേഴ്സൽ ചെയ്യുമ്പോൾ ഇത്ര ഓവറായി വേണ്ട,എന്നും അദ്ദേഹം പറഞ്ഞു തന്നിരുന്നു, മാളവികയ്ക്ക് കാൻസർ ബാധിച്ച ശേഷമുള്ള സീനുകളിലാണ് താൻ കുറേക്കൂടി വർക്ക് ചെയ്യേണ്ടി വന്നത്, പ്രോസ്തെറ്റിക് മേക്കപ്പ് കഴിഞ്ഞ് സെറ്റ് മുഴുവൻ സെെലന്റായി. രഞ്ജിത്ത് അമ്പാടിയായിരുന്നു മേക്കപ്പ്. പുള്ളിക്കാരൻ എനിക്ക് മേക്കപ്പ് ചെയ്യുമ്പോൾ കരഞ്ഞു പോയി, കാൻസർ ബാധിച്ച ശേഷമുള്ള സീനുകളിൽ എങ്ങനെ അഭിനയിക്കണമെന്ന് രഞ്ജിത്ത് സർ പറഞ്ഞ് തന്നു. തനിക്ക് ചെയ്യാൻ പറ്റുമോ എന്ന് തോന്നിയിരുന്നു. സീനുകൾ നന്നായി വന്നതിൽ സന്തോഷമുണ്ടെന്നും പ്രിയാമണി പറഞ്ഞു.