‘തിരകഥ’ സിനിമയിൽ തനിക്ക് നാഷണൽ അവാർഡിന്റെ നോമിനേഷൻ ലഭിച്ചിരുന്നു, എന്നാൽ അത് നഷ്ട്ടമായി, കാരണം പറഞ്ഞു പ്രിയാമണി

സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാത്തതായിരുന്നു അവാർഡ് നഷ്ടമായതിന്  പ്രശ്‌നമായത്

സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തപ്പെട്ട നടിയാണ് പ്രിയാമണി, എന്നാൽ മലയാളം മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിക്കാന്‍ പ്രിയാമണിക്ക് സാധിച്ചിരുന്നു. ഇപ്പോൾ താരം തിരക്കഥയിലെ അഭിനയത്തിന് തനിക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു. അതുപോലെ തന്നെ തനിക്ക് നാഷണല്‍ അവാര്‍ഡിന്റെ നോമിഷേന്‍ ലഭിച്ചിരുന്നെന്നും പറയുന്നു, എന്നാൽ പിന്നീട് നാഷണൽ അവാർഡ് നഷ്ടപ്പെടുകയായിരുന്നു. തന്റെ രണ്ടാമത്തെ നാഷണല്‍ അവാര്‍ഡ് മിസ് ചെയ്യുന്നതിന് കുറിച്ചാണ് നടിയുടെ വാക്കുകൾ.

തിരക്കഥയിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡില്‍ ഞാന്‍ നോമിനേഷനില്‍ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തില്ല എന്ന കാരണം കൊണ്ടായിരുന്നു ആ നോമിനേഷനില്‍ നിന്ന് ഞാൻ പുറത്ത് പോയത്. അന്ന് എന്നോട് പ്രൊഡ്യൂസര്‍ പറഞ്ഞ കാര്യം ,  സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാത്തതായിരുന്നു അവാർഡ് നഷ്ടമായതിന്  പ്രശ്‌നമായത്. അങ്ങനെയാണ് എന്റെ രണ്ടാമത്തെ നാഷണല്‍ അവാര്‍ഡ് മിസ് ചെയ്യുന്നത്.

എന്നാൽ അതിനു മുൻപ്  ‘പരുത്തിവീരന്‍ ‘എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് പ്രിയാമണിക്ക് നാഷണല്‍ അവാര്‍ഡ് ലഭിച്ചിരുന്നു, പിന്നീടാണ് തിരക്കഥയിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡില്‍  നോമിനേഷനില്‍ ലഭിച്ചത്,പക്ഷേ  തന്റെ രണ്ടാമത്തെ നാഷണല്‍ അവാര്‍ഡ് മിസ് ചെയ്യുന്നത് ,തിരക്കഥയിലെ ഡബ്ബിങ് കാരണമാണ് പ്രിയാമണി പറയുന്നു.