‘കൂടെവിടെ’ ചിത്രത്തിൽ വന്നത് വളരെ ചെറിയ വേഷം അഭിനയിക്കാൻ! ആദ്യത്തെ ഷോട്ട് ചെയ്യ്തത് മമ്മൂക്കക്കൊപ്പം,അതും ദേഷ്യത്തോടെ, റഹ്‌മാൻ

മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. പത്മരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന സിനിമയിലൂടെയാണ് റഹ്‌മാന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ ഈ സിനിമയിലെ തന്റെ ആദ്യ ഷോട്ടിനെ കുറിച്ച് പറയുകയാണ് റഹ്‌മാന്‍. ഒരു ഓണലൈൻ ചാനൽ അഭിമുഖത്തിലാണ് നടന്റെ ഈ വെളിപ്പെടുത്തൽ. കൂടെവിടെ എന്ന സിനിമയിലെ എന്റെ ആദ്യ ഷോട്ട് മമ്മൂക്കയുടെ കൂടെയുള്ളതായിരുന്നു. അന്ന് ദേഷ്യത്തില്‍ മമ്മൂക്കയോട് ‘മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്’ എന്ന് പറയുന്നതായിരുന്നു എന്റെ ആദ്യ ഷോട്ട്. ആദ്യം തന്നെ ആ ഷോട്ടാണ് ഞാന്‍ എടുത്തത്.

സുഹാസിനിയുടെ വീട്ടില്‍ വെച്ചിട്ടുള്ള ഒരു സീനിലായിരുന്നു ആ ഡയലോഗ് പറയാനുള്ളത്. മമ്മൂക്ക വന്നിട്ട് എന്തോ കുസൃതി ചോദ്യമോ മറ്റോ ചോദിക്കുന്നതും എനിക്ക് ഇറിട്ടേഷനാകുന്നതുമായിരുന്നു അത്, അതില്‍ ഞാന്‍ ആ ഡയലോഗ് പറഞ്ഞ ഉടനെ എല്ലാവരും കയ്യടിച്ചു. അതായിരുന്നു സത്യത്തില്‍ എന്റെ സ്‌ക്രീന്‍ ടെസ്റ്റ്.

ഞാന്‍ ആ പ്രൊജക്ടിലേക്ക് വന്നത് സത്യത്തില്‍ വളരെ ചെറിയൊരു വേഷം ചെയ്യാന്‍ വേണ്ടിയായിരുന്നു. പക്ഷെ എന്തുകൊണ്ടോ എനിക്ക് മെയിന്‍ റോള്‍ ലഭിക്കുകയായിരുന്നു. എന്റെ ടെസ്റ്റിങ് ഫേസ് ആ സീന്‍ ആയിരുന്നു, എനിക്ക് അന്ന് എന്താണ് മെയിന്‍ റോളെന്നോ എന്താണ് ചെറിയ റോളെന്നോ അറിയില്ലായിരുന്നു. പക്ഷെ സീന്‍ കഴിഞ്ഞതും എല്ലാവരും കയ്യടിച്ചു, സന്തോഷം തോന്നിയ നിമിഷം റഹ്മാൻ പറയുന്നു.