സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഷിയാസ് കരീം. കഴിഞ്ഞ ദിവസമാണ് ഷിയാസിന്റെ വിവാഹ നിശ്ചയം നടന്നത്. രഹ്നയാണ് ഷിയാസിന്റെ വധു. ഇരുവരും തമ്മിലുള്ള നിഖാഹ് ആണ് കഴിഞ്ഞ ദിവസം നടന്നത്. നിശ്ചയ ചിത്രങ്ങൾ ഷിയാസ് തന്നെയാണ് സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ അതിനു പിന്നാലെയാണ് ഷിയാസിനെതിരെ പരാതിയുമായി യുവതി രംഗത്ത് വന്നത്. ഷിയാസ് കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി തന്നെ പീ, ഡിപ്പിച്ചു വരുകയായിരുന്നു എന്നും വിവാഹ വാഗ്ദാനം നൽകിയാണ് പീ ഡിപ്പിച്ചിരുന്നത് എന്നും എന്നാൽ ഷിയാസ് തന്നെ വിവാഹം കഴിച്ചിട്ടില്ല എന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.

പലപ്പോഴും പീഡിപ്പിച്ചിട്ടുണ്ടെന്നും അതിനെ അതിനെ തുടർന്ന് ഒന്ന് രണ്ടു തവണ താൻ ഗർഭിണി ആയപ്പോൾ ഗർഭ ഛിദ്രം നടത്തിയിട്ടുണ്ട് എന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഈ പരാതിയിൽ കാസർഗോഡ് പോലീസ് കേസ് എടുത്തിട്ടുമുണ്ട്. എന്നാൽ ഇതിനെതിരെയും മാധ്യമങ്ങളെയും വിമർശിച്ച് കൊണ്ട് ഷിയാസ് കരീമും രംഗത്ത് വന്നിരുന്നു. താൻ ഇപ്പോൾ ദുബായിൽ ആണെന്നും അല്ലാതെ ജയിലിൽ അല്ലെന്നും ഇവിടെ നിന്നും തിരിച്ച് നാട്ടിൽ എത്തി കഴിഞ്ഞിട്ട് എല്ലാത്തിനുമുള്ള മറുപടി തരാം എന്നുമാണ് ഷിയാസ് പറയുന്നത്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്ക് എതിരെയും ഷിയാസ് തന്റെ നീരസം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ഷിയാസിന്റെ ഭാര്യ രഹ്ന പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷിയാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് രഹ്ന കുറിച്ചിരിക്കുന്നത് ഇങ്ങനെ, ഈ പ്രണയബന്ധം ആര്‍ക്കും ഒന്നിനും തകര്‍ക്കാന്‍ കഴിയില്ല, വാക്ക് പാലിച്ചു, മുറിയാത്ത സ്‌നേഹ ബന്ധം, അന്നും ഇന്നും ഇനിയെന്നും ഒരുമിച്ചായിരിക്കും. സര്‍വ്വശക്തനായ ദൈവത്തിന്റെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനയോടെയും അനുഗ്രഹത്തോടെയും ഞങ്ങള്‍ ഒന്നിക്കുന്നു, ഹലോ ഷിയാസ് എന്റെ ലോകത്തേക്ക് സ്വാഗതം എന്നുമാണ് ഷിയാസിനൊപ്പമുള്ള ചിത്രങ്ങൾക്ക് രഹ്ന പങ്കുവെച്ച ക്യാപ്ഷൻ.











