
എന്തും വെട്ടിത്തുറന്നു പറയുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ, രാഹുലിനെ പോലെ തന്നെ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നൊരാൾ കൂടിയാണ് ഭാര്യ ദീപ. രാഹുൽ ഇടപെടുന്ന വിഷയങ്ങൾ മൂലം ദീപയ്ക്കും സൈബർ ആക്രമണങ്ങളും വിമർശനങ്ങളും നേരിടാറുണ്ട്. ഇപ്പോൾ ദീപയും ,രാഹുൽ ഈശ്വറും ഹണി റോസ് വിഷയത്ത് കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ ശ്രദ്ധ ആകുന്നത്. ഹണി റോസ് വിഷയത്തിൽ തന്റെ അഭിപ്രായം, രാഹുലിനെ നന്നാക്കുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്, ദീപ് പറയുന്നു.

ഷാരോൺ വധക്കേസിൽ വിധി വന്നപ്പോൾ ജഡ്ജിയുടെ കട്ടൗട്ടിൽ രാഹുൽ പാലഭിഷേകം നടത്താൻ പോയി, ഈ വാർത്ത വന്നപ്പോൾ എന്റെ അമ്മ വിളിച്ച് പറഞ്ഞു ഇതുവരെ ചെയ്തതൊക്കെ ഓക്കെ… ഇനി ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഓവറാക്കുന്നത്. ഇതൊക്കെ നിനക്ക് പറഞ്ഞുകൂടേ എന്ന് ദീപ പറയുന്നു. അപ്പോൾ ഞാൻ അമ്മക്ക് മറുപടി കൊടുത്തത് , ഞാൻ പറഞ്ഞ് കൊടുത്തിട്ടുണ്ടെന്നും ,ബാക്കി രാഹുലിന്റെ ഇഷ്ടമാണെന്നുമാണ്.
എന്നാൽ രാഹുൽ ഈശ്വർ പറയുന്നത്, ഹണി റോസ് വിവാദത്തിലാണ് ആദ്യമായി തന്റെ അമ്മയിയമ്മ തന്നെ സപ്പോർട്ട് ചെയ്തത്, ദീപയുടെ അമ്മ തന്നെ സപ്പോർട്ട് ചെയ്ത് കമന്റിട്ടപ്പോൾ മനസിലായി സാധനം ഹിറ്റായെന്ന് രാഹുൽ പറയുന്നു. ഹണി റോസ് വിവാദത്തിൽ നെഗറ്റീവ് കമന്റ്സ് കുറച്ച് മാത്രമെ ഞങ്ങൾക്ക് വന്നുള്ളു. പിന്നെ ഒരു കാര്യം ഞാൻ രാഹുലിൽ നിന്നും പഠിച്ചു. ആളുകൾ എന്നാണോ നിങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത് അവസാനിപ്പിക്കുന്നത്. അപ്പോൾ മുതൽ ഭയപ്പെടണം എന്നതാണത്, ദീപ പറഞ്ഞു.












