
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച സംഗീതസംവിധായകനാണ് രാജേഷ് മുരുഗേശന്‍. അതുപോലെ അല്‍ഫോണ്‍സിന്റെ ഹിറ്റ് ചിത്രമായ പ്രേമത്തിലും രാജേഷ് മുരുകേശൻ ആയിരുന്നു സംഗീതം ഒരുക്കിയിരുന്നത്, ഇപ്പോൾ രാജേഷ് പ്രമേത്തിലെ ഹിറ്റ് സോങ്ങായ മലരേ … എന്ന ഗാനം ചിട്ടപ്പെടുത്തിയതിന് കുറിച്ച് പറയുകയാണ് ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ. ആ പാട്ട് ചെയ്യുന്നതിന് മുമ്പ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ ബ്രീഫ് നല്ല രസമായിരുന്നു അദ്ദേഹം പറയുന്നു.

ബട്ടര്‍ഫ്‌ളൈയാണ്. ഇങ്ങനെ പടപടാന്ന് പറക്കണം. കാണുന്നവര്‍ക്കൊക്കെ സായ് പല്ലവിയോട് പ്രണയം തോന്നണം. രോമാഞ്ചം വരണം’ എന്നൊക്കെയാണ് അവന്‍ പറഞ്ഞത്. വളരെ സന്തോഷം തോന്നുന്ന ഒരു പാട്ടായിരിക്കണമെന്ന് എന്നോട് പ്രത്യേകം അവൻ പറഞ്ഞിരുന്നു. മലര്‍ കൊടൈക്കനാലില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ വലിയ ലാന്‍ഡ്‌സ്‌ക്കേപ്പ് കൊടുക്കാമെന്ന് കരുതി. അത്തരത്തില്‍ ഒരുപാട് ചര്‍ച്ച ചെയ്തിട്ടാണ് മലരേ എന്നാ ആ പാട്ട് ഉണ്ടാകുന്നത്.
ശബരിഷ് വര്‍മ പാട്ടിന്റെ ആദ്യത്തെ പോര്‍ഷന്റെ ലിറിക്‌സ് വളരെ പെട്ടെന്ന് ആണ് എഴുതിയിരുന്നത് . പക്ഷെ രണ്ടാമത്തെ പോര്‍ഷന്‍ ഒന്നോരണ്ടോ മാസം എടുത്തിട്ടാണ് ശബരി എഴുതുന്നത്. വളരെ പതുക്കെ സമയമെടുത്താണ് എഴുതിയത്. പെട്ടെന്ന് ഒരു ദിവസം വന്നിട്ട് നമുക്ക് റെക്കോര്‍ഡ് ചെയ്യാമെന്ന് പറയുകയായിരുന്നു, രാജേഷ് മുരുഗേഷന്‍ പറയുന്നു. അതേസമയം, ആക്ഷന്‍ ഹീറോ ബിജു, ഗോള്‍ഡ്, പടക്കളം ഉള്‍പ്പെടെയുള്ള സിനിമകളിലും രാജേഷ് മുരുഗേശന്‍ വര്‍ക്ക് ചെയ്തിരുന്നു. ഒപ്പം നേരം, പ്രേമം എന്നീ സിനിമകളുടെ റീമേക്കിലും അദ്ദേഹം തന്നെയാണ് ചെയ്തത്.











