മോഹൻലാൽ ആരാധകർക്ക് വലിയ നിരാശ; ക്രിസ്തുമസിന് കൊതിയോടെ കാത്തിരുന്ന വമ്പൻ ചിത്രം എത്തില്ല, പുതിയ അപ്ഡേറ്റ്

ഒന്നിച്ചപ്പോഴെല്ലാം വമ്പൻ വിജയം നേടിയ കൂട്ടുക്കെട്ടാണ് ജീത്തു ജോസഫ് – മോഹൻലാൽ ടീം. നേരിന് ശേഷം ജീത്തു ജോസഫും മോ​ഹൻലാലും ഒന്നിക്കുന്ന ആരാധകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. എന്നാൽ, ആരാധകരെ വിഷമിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ചിത്രത്തെ കുറിച്ച് പുറത്ത് വരുന്നത്. റാം ഇനിയും വൈകുമെന്നാണ് വിവരങ്ങൾ.

ഓഗസ്റ്റിൽ പൂർത്തിയാക്കി ക്രിസ്‍തുമസിന് ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ സാധിക്കുമെന്നാണ് അണിയറ പ്രവർത്തകർ മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ, റാമിന്റെ ഒന്നാം ഭാ​ഗം ക്രിസ്തുമസിന് എത്തില്ലെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റുകൾ വ്യക്തമാക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വൈകുന്നതിനാലാണ് ചിത്രം ഓഗസ്റ്റിൽ പൂർത്തിയാക്കാനാകാത്തത് എന്നാണ് റിപ്പോർട്ട്. എന്നാൽ എൽ 360 മോഹൻലാൽ ചിത്രമായി ക്രിസ്‍മസിന് പ്രദർശനത്തിന് എത്തിയേക്കുമെന്നും വിവരങ്ങളുണ്ട്.

ഇന്ദ്രജിത്ത്, അനൂപ് മേനോൻ എന്നിവർക്കൊപ്പം ചിത്രത്തിൽ സംയുക്ത മേനോൻ, സുമൻ എന്നിവരും കഥാപാത്രങ്ങളായി മോഹൻലാലിന്റെ റാമിലുണ്ട്. ഒരു റോ ഏജന്റ് കഥാപാത്രമായി ചിത്രത്തിൽ മോഹൻലാൽ നായകനാകുമ്പോൾ വമ്പൻ വിജയ ചിത്രമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദിൽ ഹുസൈനും ഒരു പ്രധാന കഥാപാത്രമാകുമ്പോൾ മോഹൻലാലിന്റെ റാമിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പ് നിർവഹിക്കുന്നു. സംഗീതം വിഷ്‍ണു ശ്യാമാണ് നിർവഹിക്കുന്നത്.