മമ്മൂക്കയുമായുള്ള ബന്ധം തുടങ്ങിയിട്ട് 8 വര്ഷം! മമ്മൂട്ടി കമ്പിനി നിർമ്മിച്ച ഒരു സിനിമയിൽ പോലും ഞാൻ അഭിനയിച്ചിട്ടില്ല, രമേഷ് പിഷാരടി

കുട്ടികാലത്ത് ദൂരെ നിന്ന് കണ്ട മമ്മൂട്ടിയെ കാണാനും അദ്ദേഹത്തിന്റെ കൂടെ നടക്കാനും കഴിഞ്ഞത് വളരെ വലിയ കാര്യമായാണ് താൻ കാണുന്നത്, രമേഷ് പിഷാരടി

മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്നു പറയുന്നു നടൻ രമേശ് പിഷാരടി. കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹത്തിനൊപ്പം താനുണ്ടെന്നും ജീവിതത്തിൽ ഏറ്റവുമധികം സന്തോഷം നൽകുന്ന കാര്യമാണ് ആ സൗഹൃദമെന്നും നടൻ പറയുന്നു. മമ്മൂട്ടിയുടെ പ്രൊഫഷണലിസവും സമർപ്പണവും തന്റെ കരിയറിനും ജീവിതത്തിനും വലിയ പ്രചോദനമായിട്ടുണ്ടെന്നും പിഷാരടി പറയുന്നു. ‘ഒരാൾ ഒരാളോടു നന്നായി പെരുമാറിയാൽ പോലും സംശയത്തോടെ നോക്കുന്ന ഒരു കാലമാണ്, ആളുകളെ സംബന്ധിച്ചിടത്തോളം എന്റെ ഭാഗത്തുനിന്നും ഒരു ഉത്തരം കിട്ടുന്നുണ്ടാകും, പിഷാരടി പറയുന്നു.

അവന് വേഷം കിട്ടാനും ജീവിക്കാൻ വേണ്ടിയെന്നൊക്കെ പറഞ്ഞ് എന്റെ ഭാഗത്തുനിന്നും നോക്കിയാൽ ഇതുപോലുള്ള ഉത്തരങ്ങൾ കിട്ടുന്നുണ്ടാകും. പക്ഷേ മമ്മൂക്കയുടെ ഭാഗത്തുനിന്ന് ആളുകൾ നോക്കിയാൽ ഇതിനൊരുത്തരം കിട്ടുന്നുമില്ല.ഇപ്പോൾ എട്ടുകൊല്ലമായി അദ്ദേഹവുമൊത്തുള്ള ബന്ധം തുടങ്ങിയിട്ട്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ഒരു സിനിമയിൽ പോലും ഞാൻ അഭിനയിച്ചിട്ടില്ല. പക്ഷേ എല്ലാ ലൊക്കേഷനിലും പോയിട്ടുമുണ്ട്.ഇതൊന്നും ആളുകൾക്ക് ഒരു വിഷയമല്ല  രമേശ് പിഷാരടി പറയുന്നു.

അതുപോലെ കുട്ടികാലത്ത് ദൂരെ നിന്ന് കണ്ട മമ്മൂട്ടിയെ കാണാനും അദ്ദേഹത്തിന്റെ കൂടെ നടക്കാനും കഴിഞ്ഞത് വളരെ വലിയ കാര്യമായാണ് താൻ കാണുന്നത്. ഞാൻ ഇനിയും മമ്മൂക്കയെ വച്ച് ഒരു സിനിമ ചെയ്യുന്നുണ്ട്. എന്ന് എപ്പോൾ എന്ന് പറയാനാകില്ല,രമേശ് പിഷാരടി പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഈ കാര്യം പറയുന്നത്.