നീലാംബരിയെ കുറിച്ച് സംവിധായകൻ എന്നോട് പറയുമ്പോൾ ഒരു ഭയം തോന്നി! ഇന്നത്ത് നായികമാരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്; രമ്യ കൃഷ്ണൻ

എല്ലാ ഭാഷയിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് രമ്യ കൃഷ്ണൻ, ഇപ്പോൾ താരം താൻ അഭിനയിച്ച പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. രജിനികാന്ത് ചിത്രമായ പടയപ്പയിലെ നെഗറ്റീവ് കഥാപാത്രമായിരുന്നു നടിയുടെ കരിയറില്‍ എന്നും ഓര്‍ക്കപ്പെടുന്ന ഒരു കഥാപാത്രം. തന്റെ ഇരുപത്തിയൊമ്പതാം വയസിലായിരുന്നു താൻ നീലാംബരി എന്ന കഥാപാത്രം ചെയ്യ്തിരുന്നത്. ആ വേഷത്തിലൂടെ തനിക്ക് മാസും ,ക്ലാസും സ്ത്രീ കഥാപാത്രങ്ങള്‍ വഴുങ്ങുമെന്ന് തെളിയിക്കാൻ കഴിഞ്ഞു.

എന്നാല്‍ നീലാംബരിയെ കുറിച്ച് തന്നോട് പറയുമ്പോള്‍ തനിക്ക് വളരെയധികം ഭയം തോന്നിയിരുന്നു, നടി പറയുന്നു.അതുപോലെ ഇന്നത്തെ നായികമാരോട് എനിക്ക് പറയാനുള്ള ഒരു കാര്യമുണ്ട്. ഈ ക്യാരക്ടര്‍ മാത്രമേ ചെയ്യൂ, ആ ക്യാരക്ടര്‍ ചെയ്യില്ല എന്നൊന്നും ഒരിക്കലും പറയരുത്. മനസ് തുറന്ന് വെച്ചോളൂ. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ട് ആ കഥാപാത്രം  നല്ലതാവില്ല എന്നില്ല. എന്തുകൊണ്ടെന്നാല്‍ നീലാംബരിയെ കുറിച്ച് എന്നോട് പറയുമ്പോള്‍ എനിക്ക് വളരെയധികം ഭയം തോന്നിയിരുന്നു.

എന്നാല്‍ ആ സമയത്ത് വേറെ ചോയ്‌സ്  ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ അത് ചെയ്തു  പക്ഷേ ആ കഥാപാത്രമായി ഞാന്‍ ആത്മാര്‍ത്ഥമായി അഭിനയിച്ചു. അതുകൊണ്ടു ആ ചിത്രം ആയിരുന്നു എന്റെ കരിയറിലെ നാഴികക്കല്ലായി മാറിയ സിനിമ. രമ്യ കൃഷ്ണൻ പറയുന്നു. വ്യത്യസ്തമായ കഥാപ്രാത്രം അഭിനയിക്കാനായി നിങ്ങളെ സമീപിച്ചാല്‍, എന്തു കൊണ്ടാണ് അങ്ങനെ ആവശ്യപ്പെടുന്നതെന്ന് ആലോചിച്ച് വേണം തീരുമാനമെടുക്കാന്‍. അല്ലാതെ മനസിനെ ബ്ലോക്ക് ചെയ്ത് വയ്ക്കരുത് എന്നും നടി കൂട്ടിച്ചേർക്കുന്നു.