ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ഏവരും ആകാംഷയോടെയാണ് കണ്ടു തീർത്തത്. നാടകീയമായ പല രംഗങ്ങൾക്കും ഒടുവിലായി സീസൺ ഫൈവിൽ അഖിൽ മാരാർ വിജയിക്കുകയും ചെയ്തു. രണ്ടാം സ്ഥാനം നേടിയത് റെനീഷ് ആയിരുന്നു.

എന്നാൽ രണ്ടാം സ്ഥാനം റെനീഷ് അർഹിക്കുന്നില്ല എന്നും, ശോഭ ആണ് രണ്ടാം സ്ഥാനത്ത് എത്തേണ്ടിയിരുന്നതെന്നും പറഞ്ഞുകൊണ്ട് ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ മറ്റൊരു മത്സരാർത്ഥിയായ നാദിറ മെഹ്റിൻ രംഗത്ത് വന്നിരുന്നു. നാദിറയുടെ ആ വാക്കുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് റെനീഷ് ഇപ്പോൾ.

ഒരു അഭിമുഖത്തിനിടയിലാണ് താരം വിവാദങ്ങൾക്കുള്ള മറുപടി നൽകിയത്. തന്റെ കൂടെ മത്സരിച്ച ഒരു മത്സരാർത്ഥി തന്നെ ഇങ്ങനെ പറഞ്ഞപ്പോൾ തനിക്ക് അർഹത ഇല്ലാത്ത തരത്തിൽ എന്തോ ഒന്ന് താൻ ബിഗ് ബോസ് വീടിനുള്ളിൽ ചെയ്തിരുന്നോ എന്നൊരു തോന്നലും വിഷമവും തനിക്ക് ഉണ്ടായെന്നും. എന്നാൽ യുട്യൂബിൽ തന്റെ വിഡിയോകളും അതിനു താഴെയായി വന്നിരിക്കുന്ന കമന്റുകളും കണ്ടതോടെ ആ വിഷമം മാറിയെന്നുമാണ് റെനീഷ് പറഞ്ഞത്.












