ടെലിവിഷൻ ഷോകളിൽ രഞ്ജിനിയെ ഇപ്പോൾ പഴയത് പോലെ കാണാറില്ല

പലപ്പോഴും വിവാദങ്ങളുടെ നടുവിലായിരുന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ ഷോകളിൽ രഞ്ജിനിയെ ഇപ്പോൾ പഴയത് പോലെ കാണാറില്ല. അതേസമയം നിരവധി ഇവന്റുകൾക്ക് രഞ്ജിനി ഹരിദാസ് ഇപ്പോഴും ആങ്കർ ചെയ്യുന്നുണ്ട്. രഞ്ജിനിയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും പലപ്പോഴും ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. 42 കാരിയായ രഞ്ജിനി ഇപ്പോഴും അവിവാഹിതയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഇതുവരെയും രഞ്ജിനി തയ്യാറായിട്ടില്ല, ഇതേക്കുറിച്ച് രഞ്ജിനി ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മ തന്നോട് വിവാഹം ചെയ്യാൻ പറയില്ല. പറഞ്ഞിട്ടുമില്ല എന്നാണ് താരം പറയുന്നത്. വിവാഹം ചെയ്യുകയാണെങ്കിൽ പങ്കാളിയെക്കുറിച്ച് തനിക്കൊരു സങ്കൽപ്പമുണ്ടെന്നും രഞ്ജിനി ഹരിദാസ് അന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി താൻ പറയുന്നതാണ് ഇക്കാര്യങ്ങൾ . ഇതുവരെ അങ്ങനെയാെരാളെ കണ്ടെത്തിയിട്ടില്ല എന്നും നമു്കക് ഓരോരുത്തർക്കും ഓരോ ക്വാളിറ്റി ഉണ്ടാകും. അതിലെല്ലാം തന്നേക്കാളും എല്ലാത്തിനും .1 ബെറ്റർ ആയിരിക്കണം. .001 ആയാലും മതി. കാരണം അവിടെ ഈ​ഗോ വരാൻ പാടില്ല. തന്റെ നെ​ഗറ്റീവ് അതാണ്. ബന്ധങ്ങൾക്കിടയിൽ ഈ​ഗോ അടിച്ചാൽ താൻൻ വിട്ട് കൊടുക്കില്ല. അത് എന്റെ പ്രശ്നമാണെന്ന് തനിക്ക് അറിയാം.

കഴിഞ്ഞ 20 വർഷം താൻ ഡേറ്റ് ചെയ്തവരിൽ നോക്കിയാൽ എന്തെങ്കിലും ഒരെണ്ണത്തിൽ അവർക്ക് കോംപ്ലക്സ് അടിക്കും. ഇപ്പോൾ കോംപ്ലക്സ് അടുക്കുന്നത് താൻ ജീവിക്കുന്ന ജീവിതത്തിലായിരിക്കും. തന്റെ ജീവിതം സ്വതന്ത്ര്യമായി ഇപ്പോൾ ജീവിക്കുക്കയാണ് എന്നാണ് രഞ്ജിനി പറയുന്നത് . തന്റെ തീരുമാനങ്ങളെല്ലാം സ്വയം എടുക്കുന്നവയാണ്. ഒരു കാര്യം ചെയ്യാൻ തനിക്കൊരാളോട് ചോദിക്കേണ്ട. അതൊക്കെ മനസിലാക്കാൻ പറ്റണം. അത് മനസിലാക്കണമെങ്കിൽ അതേ അനുഭവങ്ങൾ അദ്ദേഹത്തിനും ഉണ്ടായിരിക്കണം. അങ്ങനെ താൻ ട്രെഡീഷണലാണ്. ആ പുരുഷൻ എല്ലാത്തിലും തന്നേക്കാളും മികച്ചതായിരിക്കണം. അങ്ങനെയൊരാൾ വരേണ്ടതുണ്ടെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി. മുമ്പൊരിക്കൽ ഒരു ടെലിവിഷൻ ഷോയിൽ സംസാരിക്കവെയാണ് രഞ്ജിനി ഹരിദാസ് ഇക്കാര്യങ്ങൾ സംസാരിച്ചത്. അടുത്തിടെയാണ് രഞ്ജിനി ദിവസങ്ങൾ നീണ്ട ജല ഉപവാസം നടത്തിയത്. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ സംസാരിക്കുകയും ചെയ്തു. ഭക്ഷണം കഴിക്കാതെയുള്ള ജല ഉപവാസം തനിക്ക് വലിയ തിരിച്ചറിവാണുണ്ടാക്കിയതെന്ന് രഞ്ജിനി വ്യക്തമാക്കി. ഭക്ഷണത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മൊത്തം മാറി.

വെള്ളവും അവശ്യ ധാതുക്കളും നൽകുന്നിടത്തോളം മനുഷ്യർക്ക് ഭക്ഷണമില്ലാതെ അതിജീവിക്കാൻ പറ്റുമെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നെന്ന് രഞ്ജിനി വ്യക്തമാക്കി. 14 ദിവസമാണ് രഞ്ജിനി ഹരിദാസ് ജല ഉപവാസം ചെയ്തത്. 14 ദിവസത്തിനുള്ളിൽ 4.7 കിലോ ഭാരം തനിക്ക് കുറഞ്ഞെന്നും രഞ്ജിനി വ്യക്തമാക്കി. അതേസമയം രഞ്ജിനി ഹരിദാസിനെ വെല്ലാൻ സാധിക്കുന്ന ഒരു ആങ്കർ ‌കേരളത്തിൽ ഇതുവരെ വന്നിട്ടില്ലെന്നാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം. എത്ര വലിയ താരം വേദിയിലുണ്ടെങ്കിലും ആത്മവിശ്വാസത്തോടെ ഇവരുമായി ഇടപഴകാനും ഹോസ്റ്റ് ചെയ്യുന്ന ഷോ ആവേശഭരിതമാക്കാനും രഞ്ജിനി ഹരിദാസിന് കഴിയിന്നു. രഞ്ജിനിയെ പോലെ ചർച്ചയായ ആങ്കർ കേരളത്തിൽ ഉണ്ടായിട്ടില്ല. ഒരു ഘട്ടത്തിൽ സിനിമാ താരങ്ങളേക്കാളും കൂടുതൽ ജനശ്രദ്ധ രഞ്ജിനിക്ക് ലഭിച്ചു. ബിഗ് ബോസ് സീസൺ വണ്ണിലും രഞ്ജിനി ഹരിദാസ് പങ്കെടുത്തിരുന്നു .