വൈറലായി റിമ കല്ലിങ്കലിന്റെ ഹോട്ട് ലുക്ക് ഫോട്ടോഷൂട്ട്!

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരം വളരെ പെട്ടന്നാണ് മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളായി മാറിയത്. ഈ ചിത്രത്തിന് ശേഷം താരം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സിൽ സ്ഥാനംനേടിയിരുന്നു . സംവിധായകൻ ആഷിക് അബുവുമായുള്ള താരത്തിന്റെ വിവാഹ ശേഷം റിമ സിനിമയിൽ സജീവം അല്ലങ്കിലും സോഷ്യൽ മീഡിയയിൽ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മികച്ച പ്രതികരണങ്ങളും താരത്തിന് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുമായിരുന്നു. പ്രളയ ഫണ്ട് മുക്കിയെന്ന ആരോപണം അടുത്തിടെ റീമയ്ക്കും ഭർത്താവ് ആഷിക് അബുവിനും നേരെ അടുത്തിടെ ഉണ്ടായിരുന്നു. അവയെ എല്ലാം വളരെ സംയോജിതമായാണ് താര ദമ്പതികൾ നേരിട്ടതും.

ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ അയി മാറുന്നത്. ഗൃഹലക്ഷ്മി മാഗസീനിനുവേണ്ടി മോഡേണ്‍ ലുക്കില്‍ താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ആദ്യ നോട്ടത്തിൽ ഇതെന്ത് വേഷം, ഇതെന്ത് സ്‌റ്റൈല്‍, ഇതെന്ത് പോസ് എന്നു തോന്നിപ്പോകാം. ഷാഫി ഷക്കീറാണ് റിമയുടെ ഈ ഗ്ലാമറസ് ഫോട്ടോഷൂട്ട് എടുത്തത്. ലേബൽ  പല്ലവിനാംദേവ് ന്റേതാണ് കോസ്റ്റിയൂ. ഈ വേഷത്തിനും സ്‌റ്റൈലിനും യോജിക്കും വിധമാണ് റിമയുടെ ടാറ്റൂ. മുടി പൊക്കി കെട്ടി വളരെ വെറൈറ്റി ആയുള്ള ഫോട്ടോഷൂട്ട് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.

https://www.instagram.com/p/CDSxHD5D6KT/?utm_source=ig_web_button_share_sheet

https://www.instagram.com/p/CDSxZb-j71U/?utm_source=ig_web_button_share_sheet

https://www.instagram.com/p/CDSxAO-D5Z_/?utm_source=ig_web_button_share_sheet