മലയാള സിനിമയിൽ അഭിനയിക്കുന്നപോലെ ഇവിടെ അഭിനയിക്കണ്ട രോഹിണി !!

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് രോഹിണി.  നിരവധി കഥാപാത്രങ്ങൾ ആണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട്. ബാല താരമായി ആയിരുന്നു താരം സിനിമയിലേക്ക് എത്തിയത്.  പിന്നീട് നായികയായി വളർന്ന താരം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ 130ല്‍ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. താരം വിവാഹം ചെയ്തിരുന്നത് നടൻ രഘുവരനെ ആയിരുന്നു. എന്നാൽ ഇരുവരും വേര്പിരിയുകയും ചെയ്തു. ഇപ്പോൾ താരം മലയാള സിനിമയിലേക്ക് കോളാമ്പി ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. സിനിമ വിശേഷങ്ങൾ പങ്ക് വെക്കുന്നതിനിടയിൽ മലയാള സിനിയിൽ നിന്നുമാണ് തനിക്ക് എന്നും റിയലിസ്റ്റിക് കഥാപാത്രങ്ങള്‍ കിട്ടിയിട്ടുള്ളതെന്ന് തുറന്ന് പറയുകയാണ് താരം.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കേരളത്തിൽ എത്തുമ്പോൾ എനിക്ക് എന്തോ ഒരു പ്രതേകത തോന്നും.വാർദഖ്യം പ്രാപിച്ച ദമ്പതികളുടെ കഥയാണ് കോളാമ്പി പറയുന്നത്. ഈ ചിത്രത്തിലെ തന്റെ കഥാപാത്രത്തിനായി ഡബ്ബിങ് നടത്തിയതും താൻ ആണ്. മലയാള സിനിമയിൽ മാത്രമാണ് തനിക്ക് ഒറിജിനാലിറ്റി ഫീൽ ചെയ്യുന്ന കഥാപാത്രങ്ങൾ എന്നും കിട്ടിയട്ടുള്ളത്. എന്നാൽ ഭാഷകളിൽ പോകുമ്പോൾ മലയാള സിനിമയിലെ അഭിനയം ഇവിടെ വേണ്ട എന്നാണ് അവർ പറയുന്നത്.

റിയലസ്റ്റിക് ആയി സിനിമ കാണാൻ പഠിച്ചത് മലയാളം സിനിമയിൽ നിന്നുമാണ്. മലയാളത്തിലെ സിനിമകളിൽ അഭിനയിക്കുമ്പോൾ ചില കഥാപാത്രങ്ങൾക്ക് മാനസികമായി തയാറെടുക്കേണ്ടി വരും. ഞാൻ ഇപ്പൾ അഭിയിച്ച കോളാമ്പി എന്ന ചിത്രത്തിൽ സമാനമായ രീതിയിൽ മാനസികമായ തയ്യാറെടുപ്പുകൾ ആണ് ഞാൻ എടുത്തിരുന്നത്.