
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട്ടമുള്ള താര ദമ്പതികൾ ആയിരുന്നു രഘു വരനും , രോഹിണിയും, അന്തരിച്ച നടൻ രഘുവരനായിരുന്നു രോഹിണിയുടെ ഭർത്താവ്. 1996 ൽ വിവാഹിതരായ ഇരുവരും 2004 ൽ വേർപിരിഞ്ഞു. ഋഷിവരൻ എന്നാണ് ഇവർക്ക് ജനിച്ച മകന്റെ പേര്.രഘുവരന്റെ മദ്യപാനം ആണ് ആ ജീവിതം തകർന്നതെന്ന് മുൻപും അഭിമുഖ്ത്തിൽ രോഹിണി പറഞ്ഞിട്ടുണ്ട്, ഇപ്പോൾ ഭർത്താവ് രഘു വരനെ കുറിച്ച് തുറന്നു പറയുകയാണ് നടി , എന്റെ ജീവിതത്തിൽ സംഭവിച്ച ഒന്ന് പ്രണയം ആയിരുന്നു.

രഘുവരനോട് തനിക്കിന്നും സ്നേഹമുണ്ടു , അദ്ദേഹവുമായി വളരെയധികം സ്നേഹത്തിലായിരുന്നു ഞാൻ. അതുകൊണ്ടാണ് വിവാഹം ചെയ്തത്. ഇത് പോലൊരു വ്യക്തിക്കൊപ്പം എങ്ങനെ പ്രണയത്തിലായി, ഇത് മണ്ടത്തരമാണെന്ന് എല്ലാവരും തന്നോട് പറഞ്ഞിരുന്നു, പക്ഷെ താൻ രഘുവരനുമായി അത്രമാത്രം സ്നേഹത്തിലായിരുന്നെന്ന് രോഹിണി വ്യക്തമാക്കി.അദ്ദേഹത്തിന് ശേഷം മറ്റൊരു വ്യക്തിയെ ജീവിതത്തിൽ കൊണ്ട് വരഞ്ഞതും അദ്ദേഹത്തിനോടുള്ള സ്നേഹം കൊണ്ട് മാത്രമാണ്

അതിനേക്കാൾ പ്രധാനമായ കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാനുണ്ടായിരുന്നു. മകൻ ഋഷിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കൽ, നടി, ഫിലിം മേക്കർ എന്ന നിലയിൽ എന്ത് ചെയ്യണം എന്നതിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയെന്നും രോഹിണി പറയുന്നത്.











