സിനിമയിലെ അഡ്ജസ്റ്റുമെന്റ് ആണോ, കിടിലൻ മറുപടി നൽകി സാധിക!

sadhika reply to comment
sadhika reply to comment

കഴിഞ്ഞ ദിവസം സാധിക വേണുഗോപാൽ ആറാട്ട് ചിത്രത്തിനെ കുറിച്ചുള്ള ഒരു പോസ്റ്റ് തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു കമെന്റുമായി എത്തിയത്. എന്നാൽ സുജിൻ മേലേതിൽ എന്ന ഒരു പ്രൊഫൈലിൽ നിന്നും താരത്തിന് വന്ന ഒരു മോശം കമെന്റും അതിനു സാധിക നൽകിയ മറുപടിയുമാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ‘സാധിക വെർജിൻ അല്ലെ ഒരു അഭിമുകത്തിൽ പറഞ്ഞല്ലോ.. Lover ഉണ്ടോ നിങ്ങൾക്ക്.. അതോ സിനിമയിലെ അഡ്ജസ്റ്റ്മെന്റോ’ എന്നാണ് ഇയാൾ സാധികയോട് ചോതിച്ചിരിക്കുന്ന ചോദ്യം. എന്നാൽ ഇതിനുള്ള കൃത്യമായ മറുപടിയും താരം ഇദ്ദേഹത്തിന് ഉടൻ തന്നെ നൽകുകയും ചെയ്തു.

തന്റെ വിക്കിയുടെ സ്ക്രീൻ ഷോട്ട് ആണ് സാധിക ഇതിനു മറുപടിയായി ഇദ്ദേഹത്തിന് മറുപടിയായി നൽകിയിരിക്കുന്നത്. 2015 ൽ ബിബിൻ മാനാരിയെ വിവാഹം കഴിച്ചതിന്റെ വിവരങ്ങൾ കാണിക്കുന്ന ഭാഗമാണ് സ്ക്രീൻ ഷോട്ട് ആയി താരം നൽകിയിരിക്കുന്നത്. 2015 ൽ ആണ് സാദികയുടെ വിവാഹം കഴിയുന്നത്. കമെന്റ് ഇട്ടയാൾ ഉടൻ തന്നെ അതിനുള്ള മറുപടിയുമായി വരുകയും ചെയ്‌തും. ഓൺലൈൻ മാധ്യമങ്ങൾ നൊണ പടച്ചു വിടുകയാണല്ലോ എന്നാണ് അയാൾ പറഞ്ഞ മറുപടി.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാധിക. മോഡലിങ്ങിലും അഭിനയത്തിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ഷോർട്ട് ഫിലിമുകളിലും സജീവമാണ്. താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. അതിനെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. സാധിക പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്. ഇത്തരത്തിൽ നടത്തുന്ന ഫോട്ടോഷൂട്ടുകളിൽ പലതും പല തരത്തിൽ ഉള്ള വിവാങ്ങൾക്ക് വഴി തെളിയിച്ചിട്ടും ഉണ്ട്. എന്നാൽ അതൊന്നും താരം കാര്യമാക്കുകയില്ല എന്ന് മാത്രമല്ല, വീണ്ടും ഫോട്ടോഷൂട്ടുകൾ നടത്താറുമുണ്ട്.