തന്റെ പുതിയ സന്തോഷം പങ്കുവെച്ച് സാഗർ സൂര്യ

നിരവധി ആരാധകർ ഉള്ള താരമാണ് സാഗർ സൂര്യ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരുപാടിയിൽ കൂടിയാണ് സാഗർ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. അതിനു ശേഷം പൃഥ്വിരാജ് നായകനായ കുരുതി എന്ന ചിത്രത്തിലാണ് സാഗർ ആദ്യമായി അഭിനയിക്കുന്നത്. സിനിമയിൽ അരങ്ങേറ്റം നടത്തിയ സാഗർ അതിനു ശേഷം ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ചു. അതെല്ലാം തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ബിഗ് ബോസ്സിൽ വന്നതിനു ശേഷം സാഗർ കുടുംബ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതൻ ആകുകയായിരുന്നു. തന്റെ അമ്മയുടെ ആഗ്രഹം സഫലമാകാൻ വേണ്ടിയാണ് താൻ ബിഗ് ബോസ്സിലേക്ക് എത്തിയത് എന്ന് സാഗർ പറഞ്ഞിരുന്നു.

അമ്മയ്ക്ക് കുറെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു എന്നും സാഗർ ബിഗ് ബോസ്സിൽ വെച്ച് പറഞ്ഞിരുന്നു. കുറെ ആളുകളെ സഹായിക്കണം എന്നും ബിസിനെസ്സ് തുടങ്ങണം എന്നുമൊക്കെ സാഗർ മനസ്സ് തുറന്നിരുന്നു. അതിനൊക്കെ പോസിറ്റീവ് ആയുള്ള സപ്പോർട്ട് ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ സാഗർ അതികം വൈകാതെ തന്നെ പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിരുന്നു. ഈ സന്തോഷ വാർത്ത സാഗർ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് സാഗറിന്റെ സംരംഭത്തിന് ആശംസകൾ നേർന്നുകൊണ്ട് വന്നത്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്ത കൂടി പങ്കുവെച്ചിരിക്കുകയാണ് സാഗർ.

സാഗർ പുതിയതായി ഒരു ബ്യൂട്ടി പാർലർ തുടങ്ങിയിരിക്കുകയാണ്. തൃശൂർ ചിറ്റിലപ്പള്ളിയിൽ ആണ് സൂര്യ മെക്കോവർ സ്റ്റുഡിയോ എന്ന പേരിൽ ഒരു പാർലർ സാഗർ തുടങ്ങിയിരിക്കുന്നത്. ബിഗ് ബോസിലെ സഹമത്സരാർഥികളും സുഹൃത്തുക്കളുമായ മനീഷയും നാദിറ മെഹറിനും ചേർന്നാണ് പാർലർ ഉദ്‌ഘാടനം ചെയ്തത്. വീഡിയോ കോളിലൂടെ സെറീനയും ഉദ്ഘാടനത്തിന് പങ്കു ചേർന്ന്. ബിഗ് ബോസ്സിൽ സാഗറിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു സെറീന. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണോ എന്ന് വരെ ആരാധകർ സംശയിച്ചിരുന്നു.