
വിവാഹ ജീവിതത്തോട് താത്പര്യമേ ഇല്ല എന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ള സായി പല്ലവി എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനമെടുത്തു എന്നതിനെ കുറിച്ച് വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ ആ തീരുമാനത്തില്‍ ചെറിയ അയവ് വരുത്തുകയാണ് നടി. “നടക്കുന്നുണ്ടെങ്കില്‍ നടക്കട്ടെ” എന്നാണ് നടി പറയുന്നത്. കല്യാണം കഴിച്ച എല്ലാവരും, കല്യാണം കഴിക്കരുത് എന്നാണ് പറഞ്ഞിട്ടുള്ളത്. ഞാന്‍ വളരുമ്പോള്‍ എവിടെയും തുല്യ പങ്കാളിത്തത്തോടെ ഒരു ബന്ധം മുന്നോട്ടു കൊണ്ടു പോകുന്നത് കണ്ടിട്ടില്ല. ഒന്നുകില്‍ ഭര്‍ത്താവ്, അല്ലെങ്കില്‍ ഭാര്യ ഡൊമിനേറ്റിങ് ആയിരിക്കും.

പക്ഷേ അനുജത്തി പൂജയുടെ വിവാഹത്തിന് ശേഷം പങ്കാളികള്‍ക്ക് ഒരുമിച്ച് സ്‌നേഹിക്കാനും, വളരാനും മുന്നോട്ട് പോകാനും കഴിയും എന്ന് ബോധ്യമായി. അതാണ് തനിക്കിപ്പോൾ വിശ്വാസം വന്നു എന്ന് പറഞ്ഞത്. അതുപോലെയൊക്കെ കാണാന്‍ നല്ലതാണ്, പക്ഷേ തന്റെ കാര്യത്തില്‍ നടക്കുമോ എന്നറിയില്ലന്നും സായി പല്ലവി പറയുന്നു.











