നടന്‍ അനൂപ് മേനോന്‍ നായകനായെത്തിയ 21 ഗ്രാംസ് എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അനൂപ് മേനോന്‍ വീണ്ടും പൊലീസ് വേഷം അണിയുന്ന ചിത്രമാണ് 21 ഗ്രാംസ്. ബിബിന്‍ കൃഷ്ണ ആദ്യമായി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. റിനീശ് കെ എന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ സജി സുരേന്ദ്രന്‍. ‘അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു സിനിമ.. കണ്ടില്ലെങ്കില്‍ ഒരു തീരാനഷ്ടം തന്നെ’ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അതേസമയം രാജമൗലിയുടെ RRR അടുത്ത ആഴ്ച release ആകുമ്പോഴും ഈ കൊച്ച് സിനിമയെ തീയേറ്ററില്‍ നിന്നും എടുത്ത് കളയരുതെ എന്നും സജി സുരേന്ദ്രന്‍ കുറിക്കുന്നു.
21 Grams….
ഏററവും അടുത്ത സുഹൃത്ത് നായകനായി അഭിനയിച്ച സിനിമ ആയതു കൊണ്ട് പുകഴ്ത്തി പറയുന്നതല്ല, നെഞ്ചിൽ കൈ വച്ച് പറയുവാ.. ഗംഭീരം … climax അതി ഗംഭീരം … Script, Making , casting, Editing, Music, cinematography, Performance തുടങ്ങി എല്ലാ മേഖലയിലും മികച്ച് നിൽക്കുന്ന, അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു സിനിമ.. കണ്ടില്ലെങ്കിൽ ഒരു തീരാനഷ്ടം തന്നെ… ഒരു പ്രാർത്ഥന മാത്രം.. ബാഹുബലിയുടെ ഡയറക്ടർ ശ്രീ രാജമൗലിയുടെ RRR അടുത്ത ആഴ്ച release ആകുമ്പോഴും ഈ കൊച്ച് സിനിമയെ തീയേറ്ററിൽ നിന്നും എടുത്ത് കളയരുതെ എന്ന്….