ഒടുവിൽ ഫിറ്റ്നസ് രഹസ്യം പുറത്ത് വിട്ട് സാമന്ത!

Samantha workout video
Samantha workout video

സാമന്ത ആക്കിയേനി സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള വളരെ കഴിവുള്ള മികച്ച നായികയാണ്. താരം ചെയ്ത സിനിമകളെല്ലാം വളരെ യധികംപ്രെശംസ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ഇപ്പൊ  മേഖലയിൽ തിളങ്ങി നിൽക്കുന്ന എല്ലാ നായകന്മാരുമായും സംവിധായകരുമായി സാമന്ത പ്രേവർത്തിച്ചു കഴിഞ്ഞു. ഒരു നടി എന്നതിലുപരി സാമൂഹ്യ പരമായ പ്രേശ്നങ്ങളിൽ തന്റേതായ അഭിപ്രായം വളരെ ശക്തമായി പറയുവാറുള്ള ആളുകൂടിയാണ് താരം.
ഇപ്പോഴിതാ താരത്തിന്റെ ഫിറ്റ്നസ് രഹസ്യം പുറത്ത് വന്നിരിക്കുകയാണ്. തന്റെ വർക്ഔട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സാമന്ത ഇപ്പോൾ.  ഇൻസ്റ്റാഗ്രാം വഴിയാണ് സാമന്ത തന്റെ പുതിയ വർക്ക്ഔട്ട് ചിത്രങ്ങൾ പങ്കുവെച്ചത്. കൃഷ്ണ വികാസ് എന്ന ഫിറ്റ്നസ് കോച്ചാണ് രണ്ടു ദിവസം കൊണ്ട് തന്നെ ഇത് ചെയ്യാൻ പഠിപ്പിച്ചതെന്നും സാമന്ത പറഞ്ഞു. 29 ലക്ഷത്തിൽ അധികം ആളുകൾ ആണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞത്. നിരവധി പേരാണ് ഇതിനോടകം തന്നെ താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്.
പൂർണ്ണമായും സസ്യാഹാരം മാത്രം കഴിച്ചുകൊണ്ടാണ് സാമന്ത തന്റെ പുതിയ ഡയറ്റ് പ്ലാൻ ഒരുക്കിയിരിക്കുന്നത്. ഇത് വരെ മറ്റുള്ളവർ ചെയ്ത ഡയറ്റ് പ്ലാനുകൾ എല്ലാം തകിടം മറിച്ചാണ് സാമന്ത തന്റെ ഡയറ്റ് പ്ലാൻ ഒരുക്കിയിരിക്കുന്നത്. കഠിനമായ വർക്ഔട്ടുകൾ എല്ലാം നിഷ്പ്രയാസത്തോടെ ചെയ്യാൻ തനിക്ക് കഴിയുന്നുണ്ടെന്നും താരം വ്യക്തമാക്കി. സാമന്തയുടെ വർക്ക്ഔട്ട് വീഡിയോ കാണാം.

വിജയ് സേതുപതിയും തൃഷയും തമിഴിൽ അനശ്വര മയക്കിയ 96ന്റെ തെലുങ്ക് റീമേക്ക് ജാനുവാണ് സാമന്തയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രം തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെങ്കിലും ഷര്‍വാനന്ദിന്റെയും സാമന്തയുടെയും അഭിനയമികവിനെ പ്രശംസിച്ച്‌ നിരവധി പേര്‍ രംഗത്തു വന്നിരുന്നു. വിജയിയുടെ 65 ആം ചിത്രത്തിൽ ആണ് ഇപ്പോൾ സാമന്ത അഭിനയിച്ചുകൊണ്ടിരിക്കുന്നത്.