
ഒരു കാലത്ത് മലയാള സിനിമയിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച നടിയാണ് സംയുക്ത വർമ്മ. ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾക്ക് കാരണം യോഗ ആണെന്ന് പറയുകയാണ് നടി. സിനിമയില്‍ നിന്നും ബ്രേക്കെടുത്ത സമയത്ത് യോഗ പഠനത്തിലായിരുന്നു തന്റെ ശ്രെദ്ധ. യോഗയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ വിശേഷങ്ങള്‍ താരം സോഷ്യല്‍മീഡിയയിലൂടെ മുൻപ് പങ്കുവെച്ചിരുന്നു. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. തന്നെ സംബന്ധിച്ച് യോഗ ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമാണെന്നും സംയുക്ത പറയുന്നു.

യോഗ ചെയ്തതതിന് ശേഷം ശാരീരികവും മാനസികവുമായ ഒരുപാട് മാറ്റങ്ങള്‍ ജീവിതത്തില്‍ വന്നു. പഠനവും പ്രാക്ടീസുമാണ് എനിക്ക് ഇഷ്ടം. മറ്റുള്ളവരെ പഠിപ്പിക്കാനും മാത്രമുള്ള അറിവ് എനിക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. മാത്രവുമല്ല എന്റേതായ കാര്യങ്ങളുമായി നല്ല തിരക്കുമുണ്ട്. അതിനിടയില്‍ പഠിപ്പിക്കുന്നത് പ്രായോഗികമല്ല. നാല്‍പ്പതുകളിലാണ് ഞാന്‍ ഇപ്പോള്‍. ശാരീരികമായി വരുന്ന മാ്റ്റങ്ങള്‍ ഓര്‍ത്ത് ആശങ്കപ്പെടുന്നില്ല.
യോഗ ചെയ്തതിനു ശേഷമാണ് തന്റെ ജീവിതം മൊത്തത്തിൽ മാറിമറിഞ്ഞത്, നല്ല എനെർജിയാണ് ലഭ്യമാകുന്നത്. പിസിഒഡി പ്രശ്‌നങ്ങളും ശ്വാസംമുട്ടലുമൊക്കെ മാറിയത് യോഗ ചെയ്തതിന് ശേഷമാണ് സംയുക്ത പറയുന്നു.ജീവിതത്തില്‍ പല കാര്യങ്ങളിലും നോ പറയാന്‍ പഠിച്ചത് യോഗ ചെയ്ത് തുടങ്ങിയതിന് ശേഷമായിരുന്നു. നേരത്തെയാണെങ്കില്‍ എങ്ങനെയാണ് നോ പറയുക, അവരെന്ത് വിചാരിക്കും എന്നോര്‍ത്ത് ആശങ്കപ്പെടുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയില്ല. ഞാന്‍ യോഗ ചെയ്യുന്നുണ്ട് എന്ന് കരുതി ബിജു ചേട്ടനെയോ, മോനെയോ അതിനായി നിര്‍ബന്ധിച്ചിട്ടില്ല. താല്‍പര്യം വരുമ്പോള്‍ അവര്‍ ചെയ്ത് തുടങ്ങട്ടെ സംയുക്ത പറയുന്നു.












