
പ്രേമലു’ എന്ന ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ വൻ ജനപ്രീതി നേടിയ നടനാണ് സംഗീത് പ്രതാപ്. നടനാവുന്നതിനും മുൻപ് എഡിറ്ററായി സിനിമയിൽ സജീവമായിരുന്നു സംഗീത്. കൂടാതെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും സംഗീത നേടിയിട്ടുണ്ട് .
ഇപ്പോൾ തന്റെ കാരിയറിൽ ലഭിച്ച ഏറ്റവും വലിയ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംഗീത്. മോഹൻലാൽ – സത്യൻ അന്തിക്കാട് ചിത്രത്തിൽ ഒരു മുഴു നീല വേഷം ചെയ്യാൻ സംഗീത്തിന് അവസരം ലഭിച്ചിരിക്കുകയാണ് . വർഷങ്ങൾക്കിപ്പുറം ഒരുകാലത്തെ ഹിറ്റ് ജോഡികളായ മോഹൻലാലും സത്യൻ അന്തിക്കാടും ‘ഹൃദയപൂർവം’ എന്ന ചിത്രത്തിലൂടെ ഒരുമിക്കുകയാണ് . ഈ ചിത്രത്തിലാണ് നല്ലൊരു വേഷം ഇപ്പോൾ സംഗീതിനെ തേടിയെത്തിയത് . ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മി ആണ് .

‘‘മനസ്സിനക്കരെ എന്ന സിനിമ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കുട്ടിയിൽ നിന്നും അദ്ദേഹത്തിന്റെ അടുത്ത യാത്രയിൽ ഒപ്പം ചേരുന്നതുവരെ. സത്യൻ അന്തിക്കാട്, സ്നേഹം മാത്രം. അഖിൽ സത്യനും അനൂപ് സത്യനും നന്ദി.’’ എന്നാണ് സത്യൻ അന്തിക്കാടിനും അഖില്‍ സത്യനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംഗീത് കുറിച്ചത്.
ചിത്രത്തിന്റെ കഥയും സത്യൻ അന്തിക്കാടിന്റേതാണ്. ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിനു തിരക്കഥ എഴുതുന്നത് സോനു ആണ് .











