ബോളിവുഡ് പോലും ഞെട്ടുന്ന ലുക്ക്, ഇത് അവർക്കുള്ള മറുപടിയെന്ന് ആരാധകർ; സാനിയയുടെ പിറന്നാൾ ആഘോഷം വീഡിയോ വൈറൽ

നടി സാനിയ ഇയ്യപ്പന്റെ പിറന്നാൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എപ്പോഴത്തെ പോലും സാനിയയുടെ വേഷത്തെ ചൊല്ലി ചില വിവാദ​ങ്ങളും തുടർന്നുണ്ടായി. എന്നാൽ, ഇതൊന്നും കാര്യമാക്കാതെ ആഘോഷത്തിന്റെ വിഡിയോയും പങ്കുവെച്ചിരിക്കുകയാണ് സാനിയ ഇയ്യപ്പൻ.

ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ എപ്പോഴും വിമർശനങ്ങൾ നേരിടുന്ന താരമാണ് സാനിയ ഇയ്യപ്പൻ. താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ വൈറൽ ആകുന്നതിനൊപ്പം പലരുടെ നെറ്റി ചുളിയുകയും ചെയ്യും. ഇപ്പോൾ ഇതൊന്നും കാര്യമാക്കാതെ പിറന്നാളിന് തിരഞ്ഞെടുത്ത വസ്ത്രം വിവാദമുണ്ടാക്കുന്നവർക്കുള്ള സാനിയയും മറുപടി ആണെന്നാണ് ആരാധകർ പറയുന്നത്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

ബാല്യകാല സഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ സിനവിമ ലോകത്ത് എത്തുന്നത്. പിന്നീട് ഡിജോ ഒരുക്കിയ ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി തിളങ്ങി. പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. ലൂസിഫറിലെ മഞ്ജു വാര്യരുടെ മകളായുള്ള വേഷം ശ്രദ്ധിക്കപ്പെട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും സാനിയ നായികയായി തിളങ്ങി. ചിത്രത്തെ പ്രകടനത്തിന് വലിയ കയ്യടി ലഭിച്ചിരുന്നു.