ആ നടിക്ക് നല്ല ടാലന്റ്  മാത്രമല്ല ,കുറച്ചു കുറുമ്പും, ധൈര്യവും  ഉണ്ട്; അങ്ങനെ പറയാൻ കാരണമുണ്ട്, സത്യൻ അന്തിക്കാട് 

മലയാള സിനിമയിൽ മികച്ച അഭിനയം കാഴ്ച്ചവെച്ചിട്ടുള്ള നടിയാണ് മഞ്ജുവാര്യർ, ഇപ്പോൾ നടിയെ കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ കാര്യമാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ നേടുന്നത്, ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിൽ മഞ്ജു വാര്യര്‍ ക്ലാസിക്കല്‍ ഡാന്‍സ് കളിക്കുന്നുണ്ട്, അതിന്റെ കൊറിയോഗ്രാഫി വൃന്ദ മാസ്റ്റർ ആയിരുന്നു. അതിലെ ഓരോ ഷോട്ട് കഴിയുമ്പോഴും മഞ്ജുവിന് നല്ല ടാലെന്റ് ആണെന്ന് വൃന്ദ മാസ്റ്റര്‍ പറയുമായിരുന്നു, എന്നാൽ ഞാൻ പറഞ്ഞു ടാലന്റ് മാത്രമല്ല, ധൈര്യവും, കുറുമ്പും ഉണ്ടെന്ന് അതിന് കാരണമുണ്ട് സത്യൻ അന്തിക്കാട് പറയുന്നു.

ലോക്ക് ഡൗണ്‍ തുടങ്ങുന്നതിന് മുമ്പുള്ള ദിവസം ഗേറ്റുകടന്ന് വലിയൊരു കാര്‍ വന്നു, പുതിയ റേഞ്ച് റോവര്‍ആയിരുന്നു അത്, ഞാൻ ഇതാരപ്പാ എന്ന് സംശയിച്ച് നിന്ന എന്റെ മുന്നില്‍ കാര്‍ സഡന്‍ ബ്രേക്കിട്ടു. ഡ്രൈവിങ് സീറ്റില്‍ നിന്ന് ചിരിച്ചുകൊണ്ടിറങ്ങിവരുന്നു മഞ്ജു വാര്യര്‍. അപ്പോൾ മഞ്ജു എന്നോട് പറഞ്ഞത് പുതിയൊരു വണ്ടി വാങ്ങിയപ്പോള്‍ അങ്കിളിനെ കാണിക്കാമെന്നുവെച്ചു, ഒരു സര്‍പ്രൈസ് എന്നാണ്.

ഞാൻ ചോദിച്ചു ഇത്തരം കാറൊക്കെ ഓടിച്ചുതുടങ്ങിയോ, അഭിമാനത്തോടെയുള്ള മറുപടി, ‘പിന്നേ എന്ന്, അതിശയിക്കാനില്ല സത്യൻ അന്തിക്കാട് പറയുന്നു, അതുപോലെ മറ്റൊരു സംഭവം ദയയുടെ ഷൂട്ടിങ് സമയത്ത് അധികമാര്‍ക്കും മെരുങ്ങാത്ത കുതിര പുറത്ത് കയറി സുഖമായി ഓടിച്ചുവന്ന പാര്‍ട്ടിയാണ്. അതും കുതിര സവാരിയില്‍ ഒരു മുന്‍പരിചയവുമില്ലാത് തന്നെ സത്യൻ അന്തിക്കാട് പറയുന്നു.