
സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിയമയിലേക്ക് എത്തപ്പെട്ട നടിയായിരുന്നു മഞ്ജുവാര്യർ, ഇപ്പോൾ നടിയെ കുറിച്ചു് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു വാക്കുകളാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്, മഞ്ജു സിനിമയിൽ പുതുമുഖമായി വന്നപ്പോൾ ഒരു പതർച്ചയോ ,അഭിനയ പരിചയമോ ഇല്ലാതെ, സ്വാഭാവികമായി ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ച ഒരു കുറുമ്പി കുട്ടിയായിരുന്നു എന്നാണ് സംവിധയകാൻ പറയുന്നത്. സല്ലാപം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് മഞ്ജുവിനെ ആദ്യമായി താൻ കണ്ടുമുട്ടിയപ്പോൾ, മഞ്ജുവിന് ഒരു സാധാരണ പെൺകുട്ടിയെപ്പോലെയാണ് തനിക്ക് തോന്നിയത്, സത്യൻ അന്തിക്കാട് പറഞ്ഞു.

എന്നാൽ മഞ്ജു അഭിനയിച്ച് തുടങ്ങിയപ്പോൾ നടിയുടെ അപാരമായ അഭിനയ ശേഷി തന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരൊറ്റ ഷോട്ടിൽ തന്നെ മഞ്ജുവിന്റെ അഭിനയ കഴിവ് താൻ മാസിലാക്കി. . മഞ്ജുവിന്റെ അഭിനയത്തിന്റെ സ്വാഭാവികതയും അനായാസമായ കഥാപാത്രങ്ങളിലേക്കുള്ള മാറ്റവും തന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ലോഹിതദാസ് ക്ഷണിച്ചിട്ടാണ് ഞാനന്ന് സല്ലാപത്തിന്റെ ലൊക്കേഷനില്‍ എത്തിയത്. ഒന്ന് തലകാണിച്ച് പോരണമെന്നേ ഉണ്ടായിരുന്നുള്ളൂ.
ലോഹി പറഞ്ഞു അവളൊരു മിടുക്കി കുട്ടിയാണ്. എന്ത് നാച്ചുറലായാണ് അഭിനയിക്കുന്നത് എന്ന് ,ഒരു സീനല്ല, അന്നത്തെ മുഴുവന്‍ സീനുകളും കണ്ടിട്ടേ ഞാന്‍ തിരിച്ചുപോന്നുള്ളൂ. പുതുമുഖത്തിന്റെ പതര്‍ച്ച തെല്ലുമില്ലാതെ ക്യാമറക്ക് മുന്നില്‍ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി അത്രയേറെ എന്നെ ആകര്‍ഷിച്ചിരുന്നു, സത്യൻ അന്തിക്കാട് പറയുന്നു.












