മേഘ്‌നയുടെ വിവാഹ മോചനത്തിന് പിന്നിൽ അമ്മ? പ്രതികരിച്ചുകൊണ്ട് മേഘ്‌നയും അമ്മയും

നടി മേഘ്‌ന വിൻസെന്റിന്റെ വിവാഹവും വിവാഹ മോചനവുമെല്ലാം നിരവധി തവണ സോഷ്യൽ മീഡിയ ചർച്ചയാക്കിയ വിഷയമാണ്. നടി ഡിംപിൾ റോസിന്റെ സഹോദരനും ബിസിനസുകാരനായ ഡോണിനെയായിരുന്നു മേഘ്‌ന വിവാഹം കഴിച്ചത്.

മേഘ്ന-ഡോൺ വിവാ​ഹമോചനം ചർച്ചയായ സമയത്ത് നടിയുടെ കുടുംബജീവിതം തകരാൻ മേഘ്നയുടെ അമ്മയാണ് കാരണമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മേഘ്നയുടെ വിവാഹമോചനത്തിന് പിന്നിൽ താനാണോ എന്നുള്ള ചോദ്യങ്ങൾക്ക് മേഘ്നയുടെ അമ്മ നിമ്മി തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മേഘ്നയും അമ്മയും.

മേഘ്നയെ നശിപ്പിച്ചത് മേഘ്നയുടെ അമ്മയാണ് എന്നുള്ള പ്രചാരണങ്ങൾ താനും കണ്ടിരുന്നുവെന്നും എന്നാൽ താൻ അങ്ങനെയല്ലെന്ന് തനിക്ക് അറിയാവുന്നതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത് എന്നാണ് നിമ്മി പറയുന്നത്. തനിക്ക് ദൈവത്തേയും എന്റെ മനസാക്ഷിയേയും മേഘ്നയേയും മാത്രം കാര്യങ്ങൾ ബോധിപ്പിച്ചാൽ മതിയെന്നും അല്ലാതെ താൻ പെർഫെക്ടാണെന്ന് വന്ന് പറയേണ്ട കാര്യമില്ല. അങ്ങനെ പറയുന്നതാണ് ഏറ്റവും വലിയ വിഡ്ഢിത്തമെന്നും കാരണം എന്തെങ്കിലുമൊക്കെ കുറവ് എല്ലാ മനുഷ്യർക്കുമുണ്ടാകുമെന്നും പിന്നെ മേഘ്നയ്ക്ക് വിവാഹ ജീവിതത്തിൽ എന്തൊക്കെ അനുഭവിച്ചുവെന്നത് അവളുടെ എക്സ്പീരിയൻസാണ് എന്നും മേഘ്‌നയുടെ ‘അമ്മ പറയുന്നു.

അത് അവളായിട്ട് ഓപ്പൺ ചെയ്താലെ അതിന് ക്ലാരിഫിക്കേഷൻ വരു. അതുകൊണ്ട് തന്നെ ഞാൻ അവളെ അതൊക്കെ പുറത്ത് പറയാൻ ഫോഴ്സ് ചെയ്തിട്ടില്ലയെന്നും അവൾക്ക് എന്ന് തോന്നുന്നുവോ അന്ന് അവൾ അതിനെല്ലാം ക്ലാരിഫിക്കേഷൻ കൊടുക്കുമെന്നും ഞാൻ ജീവിച്ചതും ജീവിക്കുന്നതും ജീവിക്കാൻ പോകുന്നതും മേഘ്നയ്ക്ക് വേണ്ടിയാണെന്നാണ് ആരോപണങ്ങൾക്കുള്ള മറുപടിയായി മേഘ്നയുടെ അമ്മ പറഞ്ഞത്.

തനിക്കൊരു വിഷമം വരുന്നത് അമ്മയ്ക്ക് താങ്ങാൻ പറ്റില്ല. അമ്മ സിം​ഗിൾ പാരന്റായിട്ടാണ് എന്നെ വളർത്തിയത്. ഞാൻ കുഞ്ഞായിരുന്നപ്പോൾ അമ്മ ഫിനാഷ്യലി വളരെ ഡൗണായിരുന്നു. അന്ന് എനിക്ക് സിർലാക്ക് വാങ്ങാനുള്ള പണം പോലും അമ്മയുടെ പക്കലുണ്ടായിരുന്നില്ലയെന്നും അതുകൊണ്ട് തന്നെ അമ്മ സ്വന്തം രക്തം കൊടുത്തിട്ടാണ് അത് വാങ്ങിയിരുന്നതെന്നും മേഘ്‌ന പറയുന്നു. ഇത് എന്റെ വിവാഹ ദിവസം അമ്മയുടെ സുഹൃത്താണ് എന്നോട് പറഞ്ഞത്. അമ്മയാണ് ഇത് എന്നോട് പറയുന്നതെങ്കിൽ പോലും എനിക്ക് ഇത്രത്തോളം ഫീൽ വരില്ലായിരുന്നു. ഇത്രയൊക്കെ എനിക്ക് വേണ്ടി ചെയ്ത അമ്മയ്ക്ക് എനിക്ക് മോശം കാര്യങ്ങൾ സംഭവിക്കുന്നത് സഹിക്കാൻ പറ്റില്ലയെന്നും തന്റെ വിഷമം കണ്ടാൽ അമ്മ അതിന് സൊലൂഷൻ കാണാതെ ഉറങ്ങില്ലെന്നും അമ്മയുമായുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തി മേഘ്‌ന പറഞ്ഞു.

സിനിമാ-സീരിയൽ മേഖല വളരെ സേഫ്റ്റിയുള്ള ഒന്നായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും മേഘ്നയുടെ അമ്മ പറയുന്നു. അഭിനയം പോലെ സേഫ്റ്റിയുള്ള വേറൊരു ജോബില്ല. സിനിമാ-സീരിയൽ മേഖലയിൽ അല്ലാതെ വേറെ എവിടെയാണ് ജോലിക്ക് അച്ഛനേയും അമ്മയേയും ഒപ്പം കൂട്ടാൻ പറ്റുകയെന്നും പിന്നെ നമ്മുടെ സ്റ്റാന്റാണ് നമ്മുടെ പ്രൊട്ടക്ഷനെന്നും മേഘ്‌നയുടെ അമ്മ നിമ്മി പറയുന്നു. ഈ നിമിഷം വരെ എന്നെ ആരും മോശമായി നോക്കുന്നതായി പോലും ഈ അഭിനയ മേഖലയിൽ നിന്നും എനിക്ക് തോന്നിയിട്ടില്ല. പക്ഷെ എല്ലാവർക്കും ഇതേ അനുഭവമായിരിക്കില്ലെന്നും പറഞ്ഞുകൊണ്ട് മേഘ്നയും തന്റെ അനുഭവം പങ്കിട്ടു.

അതേസമയം മേഘ്നയുടെ പ്രൊഫഷണൽ ജീവിതം പോലെ തന്നെ എപ്പോഴും വാർത്തകളിൽ നിറയാറുള്ള ഒന്നാണ് താരത്തിന്റെ സ്വകാര്യ ജീവിതവും . തകർന്ന ഒരു ദാമ്പത്യ ജീവിതത്തിന്റെ കഥ മേഘ്നയ്ക്കുമുണ്ട്. 2017ൽ ആയിരുന്നു ഏറെ ആഘോഷപൂർവ്വം മേഘ്‌നയുടെയും നടി ഡിംപിൾ റോസിന്റെ സഹോദരനും ബിസിനസുകാരനായ ഡോണിന്റെയും വിവാഹം നടന്നത്. എന്നാൽ ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഏറെ ആഘോഷപൂർവ്വം നടന്ന വിവാഹം, വിവാഹ മോചനത്തിൽ കലാശിച്ചപ്പോൾ നിരാശയോടെയാണ് പ്രേക്ഷകർ വാർത്തയെ സ്വീകരിച്ചത്. ഇരുവരും വേർപിരി‍ഞ്ഞു. ഡോൺ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. കോട്ടയം സ്വദേശിനി ഡിവൈൻ ആണ് ഡോണിന്റെ ജീവിത സഖി ആയെത്തിയത്.

എന്നാൽ ദാമ്പത്യ ജീവിതം ഉണ്ടാക്കിയ തകർച്ചയിൽ നിന്നും കരകയറാൻ മേഘ്നയ്ക്ക് ഒരുപാട് സമയമെടുത്തു. വിവാഹമോചനത്തിന് ശേഷം വിഷാദരോ​ഗത്തിലേക്ക് വരെ നീങ്ങിയ സാഹചര്യമുണ്ടായിരുന്നുവെന്ന് മേഘ്ന തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതേമയം ഒരു കാലത്ത് ഹിറ്റായിരുന്ന പരമ്പരയായ ചന്ദനമഴയി‌ലെ അമൃതയായി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് മേഘ്ന വിൻസെന്റ്. ചന്ദനമഴയ്ക്ക് മുൻപും സീരിയലുകൾ ചെയ്തിട്ടുണ്ടെങ്കിലും ചന്ദനമഴ എന്ന സീരിയലെ അമൃത എന്ന കഥാപാത്രമാണ് മേഘ്‌നയ്ക്ക് കരിയർ ബ്രെക്ക് നൽകിയത്. ഇന്ന് സോഷ്യൽ മീഡിയയിലും സജീവമാണ് മേഘ്‌ന. സ്വന്തം യൂട്യൂബ് ചാലിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളുമായി താരം എത്താറുണ്ട്.