മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ നടി ആണ് ശാലിൻ സോയ, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തനിക്കു എത്തുന്ന നെഗറ്റീവ് കമെന്റുകളെ കുറിച്ചു തുറന്നു പറയുകയാണ്, ശരിക്കും അങ്ങനെയുള്ള കമെന്റുകൾ കാണുമ്പൊൾ തനിക്കു വലിയ സങ്കടം ഉണ്ടാകാറുണ്ട് എന്ന് നടി പറയുകയാണ്,

ഒരുപാടു നെഗറ്റീവ് കമെന്റുകൾ തനിക്കു ലഭിച്ചിട്ടില്ല, തനിക്കു തന്റെ വസ്ത്ര ധാരണത്തെ കുറിച്ച് കമെന്റ് ഇല്ല്ങ്കിലും തന്റെ തടി യെ കുറിച്ച് പറഞ്ഞു പരിഹസിക്കാറുണ്ട്, തടിച്ചി എന്ന വിളി അത് കേൾക്കുമ്പോൾ വളരെ സങ്കടം ഉണ്ടാകും നടി പറയുന്നു, തനിക്ക് ഇപ്പോൾ പ്രണയം ഒന്നുമില്ല, പ്രണയവും, സിനിമയും ഒന്നിച്ചു കൊണ്ട് പോകുന്നത് വലിയ ടാസ്ക്ക് ആയിരിക്കും ശാലിൻ പറയുന്നു.

തന്നെ ആരെങ്കിലും ആദ്യം കാണുമ്പൊൾ ഞാൻ ഒരു ജാഡക്കാരിയും അഹങ്കാരിയുമാണെന്നാണ് പറയുന്നത്, എന്നാൽ ഞാൻ വളരെ സിംപിൾ ആണ്, നടി പറയുന്നു. ശാലിൻ ഒരു അഭിനേത്രി മാത്രമല്ല നല്ലൊരു നർത്തകിയും കൂടിയാണ്, ഇപ്പോൾ താരം തമിഴിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. തന്റെ ആഗ്രഹം ഒരു സംവിധായിക ആകുക എന്നതാണ്, താൻ ചില ഷോർട്ട് ഫിലിമുകൾ ചെയ്യ്തിരുന്നു എന്നും നടി മുൻപ് പറഞ്ഞിരുന്നു.












