അല്ലു അർജുന്റെ പുഷ്പ ചെയ്യുമോ ? ഓഫർ നിരസിച്ച് കിംഗ് ഖാൻ ; കാരണമിത്

തെലുങ്ക്‌ ഇന്ടസ്ട്രിൽ ഏറ്റവും മികച്ച ബോക്സ്ഓഫീസ് കളക്ഷൻ തൂത്തുവാരിയ ചിത്രമായിരുന്നു പുഷ്പ; ദി റൈസ് പാർട്ട് 1 . അല്ലുഅർജുനെ കേന്ദ്രകഥാപാത്രമാക്കി നായികയായി രശ്‌മിക മന്ദാന്നയും ഒരുമിച്ചെത്തിയ ഏറ്റവും വലിയ ചിത്രമായിരുന്നു സുകുമാർ സംവിധാനം ചെയ്ത പുഷ്പ . ബോളിവുഡ് ഇൻഡസ്ടറി വരെ ഇളക്കി മറിച്ചതായിരുന്നു സിനിമയുടെ വിജയം .

2021 പുറത്തിറങ്ങിയ ചിത്രത്തിലൂടെ അല്ലുഅർജുന്‌ ആ വർഷത്തെ മികച്ചനേടാനുള്ള ദേശീയ അവാർഡും ലഭിച്ചു . ചിത്രത്തിൽ വില്ലനായി എത്തിയ ഫഹദ് ഫാസിലും മികച്ച പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു . ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ ഡിസംബർ ആറിന് പുറത്തിറങ്ങാൻ പോവുകയുമാണ് .

ഇപ്പോൾ ചിത്രത്തെകുറിച്ച ഐഐഎഫ്എ 2024 അവാർഡ് ദാന ചടങ്ങിൽ വെച്ച് ബോളിവുഡ് സ്റ്റാർ ഷാരൂഖാൻ തമാശയായി പറഞ്ഞൊരു കാര്യമാണ് ശ്രദ്ധനേടുന്നത്.  എന്നാൽ പുഷ്പയുടെ വേഷം ചെയ്യാൻ ഷാരൂഖ് ഖാനെ സമീപിച്ചതും സൂപ്പർ താരം അത് നിഷേധിച്ചതും നിങ്ങൾക്കറിയാമോ. ചടങ്ങിനിടെ വിക്കി കൗശാലും ഷാരൂഖാനും ചെറിയ നർമ്മ സംവാദത്തിൽ ഏർപ്പെട്ടു .

ബോളിവുഡ് സ്റ്റാർ കിങ്‌സ് ഖാൻ നിഷേധിച്ച സിനിമകളെക്കുറിച്ച് പറയാമോ എന്നായിരുന്നു വിക്കി ഷാരൂഖിനോട് ചോദിച്ചത് . മറുപടിയായി ഷാരൂഖ് പറഞ്ഞതിങ്ങനെയാണ് ; ആദ്യം, ലാൽ സിംഗ് ഛദ്ദയുടെ പേര് അദ്ദേഹം എടുത്തു, അവിടെ ആമിർ പോലും ആ സിനിമ ചെയ്യാൻ പാടില്ലായിരുന്നു എന്ന് തമാശ രൂപേണ കിംഗ് ഖാൻ പറഞ്ഞു, പിന്നീട് വിക്കി പുഷ്പയുടെ കാര്യം ചോദിച്ചു , വിക്കി പുഷ്പയെ അഭിമുഖീകരിച്ചപ്പോൾ ഷാരൂഖ് പറഞ്ഞു, “ദൈവമേ, യാർ! ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു കാര്യത്തിലാണ് നിങ്ങൾ സ്പർശിച്ചത്. പുഷ്പയെ ചെയ്യാൻ ഞാൻ ശരിക്കും ആഗ്രഹിച്ചു, പക്ഷേ എനിക്ക് അല്ലു അർജുൻ സാറിൻ്റെ സ്വാഗുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല.” കിംഗ് ഖാന്റെ ഈ വാക്കുകൾ കേട്ട ജനക്കൂട്ടം നിറഞ്ഞ കൈയ്യടികളോടെയാണ് മറുപടിയും നൽകിയത് .


അതെ പുഷ്പ ‘ എന്നാൽ ഒരാളെയേ സങ്കൽപ്പിക്കാൻ കഴിയൂ ; അല്ലു അർജുൻ . റിപ്പോർട്ടുകൾ പ്രകാരം 180 കോടി രൂപക്ക് പുറത്തിറങ്ങിയ ചിത്രം ഇന്ത്യ ഒട്ടാകെ 268 കോടി രൂപ നേടി ബോക്‌സോഫീസ് ഹിറ്റായി മാറി .

എന്നിരുന്നനും ഐഐഎഫ്എ 2024 അവാർഡ് ദാന ചടങ്ങിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ് ഷാരൂഖാന്റെയും വിക്കി കൗശലിന്റെയും പുഷ്പ ഡാൻസ് .