ഞാൻ ആൻഡ്രിയയ്ക്ക് കവിളിൽ ഒരടി കൊടുത്തു! അവർ ഇരുന്നു കരഞ്ഞു,എന്റെ കൈയിൽ നിന്നും എല്ലാം പോയി; ഷെയിൻ നിഗം

മലയാള സിനിമയിൽ ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ച നടൻ ആണ് ഷെയിൻ നിഗം, ഇപ്പോൾ ഒരു അഭിമുഖത്തിൽ, ജീവിതത്തിൽ ഏറ്റവും ലജ്ജിച്ച നിമിഷം ഏതായിരുന്നുവെന്ന് അവതാരകന്‍ ചോദിച്ചതിന് നടൻ പറഞ്ഞ മറുപടിയാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ ആദ്യ കാല ചിത്രങ്ങളിൽ ഒന്നായിരുന്നു ‘അന്നയും റസൂലും’ ഈ ചിത്രത്തിൽ ആൻഡ്രിയ ആയിരുന്നു നായിക, നായകൻ ഫഹദ് ഫാസിലും.ഇതിൽ ആന്‍ഡ്രിയയുടെ സഹോദരനായാണ് ഷെയ്ന്‍ വേഷമിട്ടിരിക്കുന്നത്, ഈ ചിത്രത്തിന്റെ സമയത്ത് അഭിനയിക്കാന്‍ അറിയില്ലായിരുന്നുവെന്നും അതിനാല്‍ താന്‍ ആന്‍ഡ്രിയയെ യഥാര്‍ത്ഥത്തില്‍ അടിച്ചു എന്നാണ് ഷെയ്ന്‍ പറയുന്നത്.

ഈ സിനിമയിൽ  ആന്‍ഡ്രിയയെ കയ്യില്‍ പിടിച്ചിറക്കി കൊണ്ടുവന്ന് മറ്റൊരു വീട്ടിലെത്തിക്കുന്ന സീനുണ്ട്.അതിന് മുമ്പ് പിടിച്ചടിക്കുന്ന സീനില്‍ ഞാന്‍ ആന്‍ഡ്രിയയ്ക്ക് കവിളില്‍ നല്ലൊരു അടി കൊടുത്തിരുന്നു. അടിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ നല്ലൊരു അടി അവർക്ക് കൊടുത്തു. അപ്പോഴെ എന്റെ കയ്യില്‍ നിന്നും എല്ലാം പോയി. പിന്നീടാണ് പിടിച്ച് വലിക്കുന്ന സീന്‍ എടുത്തത് അത് ചെയ്യുന്നതിനിടയിൽ ആന്‍ഡ്രിയയുടെ ശരീരമൊക്കെ ഉരച്ചൊക്കെയാണ് ഞാന്‍ കൊണ്ടുവന്നത്.

ഇതിനെല്ലാം ശേഷം ആന്‍ഡ്രിയ മാറിയിരുന്ന് കരയുന്നതായിട്ടൊക്കെ എനിക്ക് തോന്നി. വൈകാരികമായി ഞാന്‍ അഭിനയിച്ച് പോയതാണ് ആ ഒരു സീനിൽ . ശേഷം ഞാന്‍ ആന്‍ഡ്രിയയോട് സോറി പറഞ്ഞു. അവര്‍ എന്നോട് അതിന്റെ പേരില്‍ ഒന്നും കാണിച്ചിട്ടില്ല. ഷെയിൻ നിഗം പറയുന്നു. തനിക്ക് ആ സമയത്ത് അഭിനയിക്കാൻ അറിയില്ലായിരുന്നു. നോര്‍മലായി തന്നെയാണ് ആ സീനിൽ പെരുമാറിയത്.  അപ്പോള്‍ നമുക്ക് ഒരു വിഷമം വരും അതാണ് എനിക്ക് ജീവിതത്തില്‍ ലജ്ജകരമായി തോന്നിയ ഒരു സംഭവം ഷെയിൻ നിഗം പറഞ്ഞു.