നിമിഷങ്ങൾക്കിടയിലെ നിമിഷങ്ങൾ! മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങളുമായി ഷാനി ഷാകി

മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങളുമായി ഫാഷൻ ഫൊട്ടോഗ്രഫർ ഷാനി ഷാകി.ഇപ്പോൾ ഷാനി എടുത്ത ചിത്രങ്ങളും മമ്മൂട്ടിയുടെ പുതിയ ലുക്കുമാണ് നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.നിമിഷങ്ങൾക്കിടയിലെ നിമിഷങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് ഷാനി ഈ ചിത്രങ്ങൾ പങ്കുവച്ചത്. അതുപോലെ ‘ബോസ്’, ‘രാജാവ്’ എന്നീ ഹാഷ്ടാഗുകൾക്കൊപ്പമായിരുന്നു ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി ഓഫ് വൈറ്റ് കോസ്റ്റ്യൂമിൽ സ്റ്റൈലിഷ് ആയാണ് ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.കൂടതെ ഓറഞ്ച് നിറത്തിലുള്ള സ്നീക്കേഴ്സാണ് പെയർ ചെയ്തത്. മമ്മൂട്ടിയുടെ ക്യാൻഡിഡ് ഭാവങ്ങൾ ഈ ചിത്രങ്ങളിൽ കാണാം.

ഇപ്പോൾ മമ്മൂട്ടിയുടെ ഈ ചിത്രങ്ങളെല്ലാം ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. ഈ ചിത്രങ്ങൾക്ക് ആരാധകർ കുറിക്കുന്ന കമന്റ്സ്, ഇന്നത്തെ ദിവസം മമ്മൂട്ടി എടുത്തു’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ‘രാജാവ് തിരിച്ചു വന്നെന്ന് പറയാൻ പറഞ്ഞു, എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. അതേസമയം ഈ അടുത്തിടക്ക് ചികിത്സയുടെ ഭാ​ഗമായി സിനിമയിൽനിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയായിരുന്നു മമ്മൂട്ടി.

സിനിമയുടെ തിരക്കുകളിൽനിന്നെല്ലാം മാറി വിശ്രമത്തിലായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയിലും താരം സജീവമായിരുന്നില്ല, എന്നാൽ അതിനിടെയാണ് ആരാധകർക്ക് സർപ്രൈസ് ആയി മമ്മൂട്ടിയുടെ ഈ പുതിയ ചിത്രങ്ങൾ എത്തുന്നത്.