ആറാട്ടണ്ണന് എവിടെവെച്ചു കണ്ടാലും ഇടിക്കും! മഞ്ജുവിന്റെ അച്ഛനെ വിളിച്ചു പറഞ്ഞു ചേച്ചിയെ എനിക്ക് കെട്ടിച്ചു തരണമെന്ന്, സന്തോഷ് വർക്കിയെ കുറിച്ച് ശാന്തിവിള ദിനേശ്

എന്ത് കേസ് വന്നാലും ശരി നിന്റെ മൂക്ക് ഇടിച്ച് ശരിയാക്കുമെന്ന് ശാന്തിവിള പറഞ്ഞു

ആറാട്ടണ്ണൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ തുറന്നടിച്ചു സംവിധായകൻ ശാന്തിവിള ദിനേശ്. അവനെ എവിടെ വച്ച് കണ്ടാലും ഇടിയ്ക്കുമെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. വൃത്തികെട്ട ചെറുക്കനാണ്. അലവലാതി, ആ പിച്ചക്കാരന്‍ ചെക്കനെ ഇനിയെന്ത് കേസ് വന്നാലും ശരി എവിടെ വച്ച് കണ്ടാലും ഇടി കൊടുക്കും, അതിനൊരു സംശയവുമില്ല. ഒരു സിമ്മില്‍ നിന്നും വിളിക്കു൦, അപ്പോൾ നിന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ല എന്ന് പറയുമ്പോള്‍ മാന്യനാണെങ്കില്‍ അവിടെ നിര്‍ത്തും. എന്നാൽ പിന്നീടവൻ അഞ്ച് മിനുറ്റ് വേറെ സിമ്മില്‍ നിന്നും വിളിക്കു൦ ശാന്തിവിള പറയുന്നു.

നിന്നോട് സംസാരിക്കാനില്ലെന്ന് ഞാന്‍ പറഞ്ഞതല്ലേ ഫോണ്‍ വെക്കെന്ന് ഞാന്‍ പറഞ്ഞു. എന്നാൽ അതിനുശേഷം  മൂന്നാമതൊരു സിമ്മില്‍ നിന്നും വിളിച്ചു. ഇവന്റെ അച്ഛനും അമ്മയും കുറേ സിമ്മുകള്‍ ഇവന് വാങ്ങികൊടുക്കുമെന്ന് തോന്നുന്നു. അവൻ എന്തായാലും അഞ്ചാമത്തെ സിമ്മ്  വെച്ച് എന്നെ വിളിച്ചപ്പോളാണ് അവനോടു ഞാൻ പറഞ്ഞത് , എന്ത് കേസ് വന്നാലും ശരി നിന്റെ മൂക്ക് ഇടിച്ച് ശരിയാക്കുമെന്ന് ശാന്തിവിള പറഞ്ഞു

കൂടാതെ അവന് മഞ്ജു വാര്യരെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും, ശാന്തിവിള പറയുന്നു. മഞ്ജു വാര്യരുടെ അച്ഛനെ വിളിച്ച് പറയുകയാണ്, ചേച്ചിയെ എനിക്ക് കെട്ടിച്ചു തരണം എന്ന്. മഞ്ജുവിനൊരു ഡ്രസ് വാങ്ങി കൊടുക്കാനുള്ള പാങ്ങുണ്ടോ ഇവന്, മഞ്ജു വാര്യരുടെ സഹോദരനൊക്കെ എങ്ങനെയാണ് ആണായിട്ട് നടക്കുന്നത്. ഇനിയിപ്പോള്‍ അകത്ത് കിടക്കേണ്ടി വന്നാലും,അവന്റെ മൂക്ക് ഇടിച്ചു പരത്തും ശാന്തിവിള പറഞ്ഞു.