ഷിയാസ് കരീം വിവാഹിതനാകുന്നു ; സേവ് ദ് ഡേറ്റ് ചിത്രങ്ങൾ പങ്കുവച്ച് താരം

മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിന് വലിയ ആരാധക പിന്‍ബലമാണുള്ളത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്റര്‍നാഷണല്‍ ലെവലില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലെ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ഷിയാസ് ജനകീയനാവുന്നത്. ബിഗ് ബോസിന് ശേഷം സ്റ്റാര്‍ മാജിക് അടക്കം നിരവധി പരിപാടികളില്‍ താരം പങ്കെടുത്തിരുന്നു.ബിഗ് ബോസ് എന്ന ഷോയ്ക് ശേഷമാണ് ഷിയസ് കരീം വളരെയധികം ജനപ്രീതി നേടിയത്. ഇടക്ക് താരത്തിന്റെ വിവാഹ വാർത്തകൾ പുറത്തുവന്നിരുന്നു എന്നാൽ പിന്നീട് ഇതു നടക്കാതെ പോകുകയായിരുന്നു.
ഇപ്പോഴിതാ തന്റെ ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ട് താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഷിയാസ്.

പ്രതിശ്രുത വധുവിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഷിയാസ് കരീം എത്തിയത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സേവ് ദി ഡേറ്റ് ചിത്രങ്ങളുമായിട്ടാണ് ഷിയാസ് എത്തിയിരിക്കുന്നത്.ഫോട്ടോഷൂട്ടിന്‍റെ ബി ടി എസും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഭാര്യയാകാന്‍ പോകുന്ന കുട്ടിയെ പ്രണയാതുരമായ രീതിയില്‍ ചേര്‍ത്ത് പിടിച്ചുള്ള റൊമാന്റിക് ചിത്രമാണ് ഷിയാസ് കരീം പങ്കുവെച്ചത്. വിവാഹം നവംബര്‍ 25 ന് നടക്കും എന്ന് മാത്രമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ പെണ്‍കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ താരം അറിയിച്ചിട്ടില്ല.